പത്തനംതിട്ടയിൽ 13 വയസ്സുകാരന് പിതാവിൻ്റെ ക്രൂരമർദ്ദനം; പിതാവ് മദ്യലഹരിക്ക് അടിമയെന്നു സൂചന; സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം പോലീസിന് പരാതി നൽകി

Spread the love

പത്തനംതിട്ട: കൂടലിൽ 13 വയസ്സുകാരനെ പിതാവ് ക്രൂരമായി മർദ്ദിച്ചു. പിതാവ് ലഹരിക്ക് അടിമയെന്ന് സൂചന. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യൂ സി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ ബെല്‍റ്റു പോലെയുള്ള ഒരു വസ്തു ഉപയോഗിച്ച് കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങളാണ് കാണാനാകുന്നത്. സി ഡബ്ല്യൂ സിയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുള്ളത്.

സി ഡബ്ല്യൂ സിയാണ് കൂടല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഈ പരാതി നല്‍കിയിരിക്കുന്നത്. പൊലീസിലേക്ക് പരാതി നല്‍കാന്‍ ധൈര്യമില്ലാത്തതിനെത്തുടര്‍ന്ന് സി ഡബ്ല്യൂ സിയില്‍ പരാതി നല്‍കുകയായിരുന്നുവെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. അങ്ങനെയാണ് സി ഡബ്ല്യൂ സി പരാതി ഏറ്റെടുത്ത് പൊലീസിന് കൈമാറിയത്.

നിലവില്‍ പരാതി കൂടല്‍ പൊലീസിന്റെ പരിഗണനയിലാണ്. ദൃശ്യങ്ങളിലുള്ളത് ആരൊക്കെയാണെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. രാജേഷ് എന്നയാളാണ് കുട്ടിയെ അടിക്കുന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിപ്പെട്ടത് അടുത്ത ബന്ധുക്കള്‍ തന്നെയാണ്. അതിനാല്‍ അവരും പരസ്യമായി പ്രതികരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല. വിവരങ്ങള്‍ പരിശോധിച്ച് സി ഡബ്ല്യൂ സി നല്‍കിയ വീഡിയോ അടക്കം കണക്കിലെടുത്ത് മുന്നോട്ട് പോകാനൊരുങ്ങുകയാണ് പൊലീസ്.