പത്തനംതിട്ട ഓമല്ലൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പരിക്കേറ്റ് ബിജെപി പ്രവര്‍ത്തകരും ചികിത്സയില്‍

Spread the love

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരില്‍ സിപിഎം – ബിജെപി
സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

video
play-sharp-fill

പരിക്കേറ്റതില്‍ മൂന്ന് പേര്‍ സിപിഎം പ്രവര്‍ത്തകരാണ്.
ഒരാള്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനാണ്. പരിക്കേറ്റവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും നില ഗുരുതലമല്ല.

സംഭവത്തില്‍ പരസ്പരം ആരോപണവുമായി സിപിഎമ്മും ബിജെപിയും രംഗത്തെത്തി. പിന്നില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലാണ് ആദ്യം ആക്രമണം നടത്തിയ തെന്നാണ് ബിജെപിയുടെ ആരോപണം. വീടിന് മുന്നിലൂടെ പോകുമ്പോള്‍ തങ്ങളെയാണ് അകാരണമായി ആക്രമിച്ചതെന്ന് സിപിഎം ആരോപിക്കുന്നത്.