
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോള്‍ പത്തനംതിട്ട നഗരസഭയില്‍ എസ്ഡിപിഐയ്ക്ക് വൻതിരിച്ചടിയാണ് ഉണ്ടായത്.
മൂന്ന് സിറ്റിംഗ് സീറ്റിലും എസ്ഡിപിഐ പരാജയപ്പെട്ടു. ഇവിടങ്ങളില്‍ യുഡിഎഫാണ് വിജയിച്ചത്. പലയിടങ്ങളിലും യുഡിഎഫ് മുന്നേറ്റമാണ് തുടരുന്നത്.
തൊട്ടുപിന്നാലെ തന്നെ എല്‍ഡിഎഫുമുണ്ട്.
മെഴുവേലി പഞ്ചായത്തിലെ എട്ടാം വാർഡിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ സി രാജഗോപാലൻ വൻഭൂരിപക്ഷത്തോടെ വിജയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ട ജില്ലയിലെ അടൂര്‍ ഒന്നാം വാർഡില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ ബിജു സാമുവലും വിജയിച്ചു. എട്ട് വോട്ടുകള്‍ക്കാണ് വിജയമെന്നാണ് നിലവില്‍ പുറത്തുവന്നിരിക്കുന്ന വിവരം.
എന്നാല്‍ പന്തളത്ത് എൻഡിഎയാണ് മുന്നേറുന്നത്.



