
സ്വന്തം ലേഖിക.
പത്തനംതിട്ട :വാട്സ് ആപ്പ് ഗ്രൂപ്പിലെ ആത്മഹത്യാ ഭീഷണിക്ക് പിന്നാലെ ഇയാള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ചെയ്തതോടെ പൊലീസുകാര്‍ പരിഭ്രാന്തരായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ടവര്‍ ലൊക്കേഷൻ പരിശേധിച്ചപ്പോള്‍ ഇയാള്‍ വീട്ടിലുണ്ടായിരുന്നു.
തനിക്ക് പുറത്തുളള ഡ്യൂട്ടിയാണ് തരുന്നതെന്നും കഴിഞ്ഞ ദിവസം ഇങ്ങനെ പോയ സമയത്ത് ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും ആശുപത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലെ തനിക്കെതിരെ സിഐ അടക്കം പ്രതികാരനടപടി സ്വീകരിക്കുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നുമാണ് കൊടുമണ്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തനിക്ക് എതിരെ സ്റ്റേഷനില്‍ ഗൂഢാലോചന നടക്കുന്നു എന്നും . തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സിഐയും റൈറ്റ റുമാണ് ഉത്തരവാദികൾ എന്നുമാണ് ഇയാള്‍ പറയുന്നത്. പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള തര്‍ക്കമാണ് ഈ നിലയിലേക്ക് എത്തിയതെന്നാണ് കണ്ടെത്തൽ . പൊലീസുകാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കാൻ എസ്പി പ്രേത്യേക കൗണ്‍സിലിങ് ഉള്‍പ്പെടെ നടത്തിയ ജില്ലയാണ് പത്തനംതിട്ട.



