
ക്വാറികളിൽ നിന്ന് പോകുന്ന ലോറികൾ തടഞ്ഞു പോലീസ് ;ചോദ്യം ചെയ്തു നേതാവ് ;പത്തനംതിട്ട കോന്നിയിൽ നടുറോഡിൽ കൊമ്പുകോർത്ത് എസ്ഐയും സിപിഎം ലോക്കൽ സെക്രട്ടറിയും
സ്വന്തം ലേഖകൻ
പത്തനംതിട്ട: കോന്നിയിൽ നടുറോഡിൽ കൊമ്പുകോർത്ത് എസ്ഐയും സിപിഎം ലോക്കൽ സെക്രട്ടറിയും. ലോറികൾ പരിശോധിക്കുന്നതായി ബന്ധപ്പെട്ട് ആയിരുന്നു കോന്നി എസ്ഐ സജു എബ്രഹാമും ലോക്കൽ സെക്രട്ടറി ദീദു ബാലനും തർക്കിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഉദ്യോഗസ്ഥൻ തോന്നും പോലെയാണ് ലോറികൾ പിടിക്കുന്നതെന്നാണ് ലോക്കൽ സെക്രട്ടറിയുടെ ആരോപണം. ക്വാറികളിൽ നിന്ന് നിയമം ലംഘിച്ചു പോകുന്ന ലോറികൾ മാത്രമാണ് പിടിച്ചതെന്ന് എസ് ഐയും അവകാശപ്പെടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെയാണ് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുൻപും എസ്ഐ ക്വാറികളിൽ നിന്നുള്ള ലോറികൾ പിടിച്ചതിന്റെ പേരിൽ തർക്കം ഉണ്ടായിരുന്നു.
ഇതേത്തുടർന്ന് എസ്ഐയെ കോന്നിയിൽ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്റ്റേഷൻ മാറ്റത്തിനായുള്ള കാലയളവിനിടയിലാണ് വീണ്ടും സിപിഎം നേതാവുമായി നടുറോഡിൽ കൊമ്പുകോർത്തത്.