യൂട്യൂബ് നോക്കി വീട്ടിൽ ചാരായം വാറ്റി ; അമ്മയും മകനും പൊലീസ് പിടിയിൽ : സംഭവം പത്തനംതിട്ടയിൽ

യൂട്യൂബ് നോക്കി വീട്ടിൽ ചാരായം വാറ്റി ; അമ്മയും മകനും പൊലീസ് പിടിയിൽ : സംഭവം പത്തനംതിട്ടയിൽ

സ്വന്തം ലേഖകൻ

പത്തനംതിട്ട: ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മദ്യം കിട്ടാതായതോടെ സംസ്ഥാനത്ത് പലയിടത്തുമായി വ്യാപകമായി ചാരായം വാറ്റും വ്യാജമദ്യ നിർമ്മാണവും നടക്കുന്നുണ്ട്.

പത്തനംതിട്ടയിൽ അനധികൃതമായി ചാരായം വാറ്റിയ അമ്മയും മകനും അറസ്റ്റിൽ. പത്തനംതിട്ട കുമ്പഴ വലഞ്ചുഴിയിലാണ് വ്യാജ വാറ്റ് പിടിച്ചത്. ഇവരുടെ പക്കൽ നിന്ന് ഒന്നര ലിറ്റർ ചാരായം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽ വച്ച് ചാരായം വാറ്റിയ കുമ്പഴ വലഞ്ചുഴിയിൽ ചാങ്ങപ്ലാക്കൽ വീട്ടിൽ ജിജി തോമസ്, അമ്മ തങ്കമ്മ എന്നിവരാണ് പൊലീസ് പിടിയിലായത്. യൂട്യൂബിൽ നോക്കിയാണ് ഇവർ ചാരായ നിർമാണം മനസ്സിലാക്കിയതെന്ന് പൊലീസ് പറഞ്ഞു.

പരിശോധനയക്കായി എത്തിയ പൊലീസിനെ കണ്ട് പ്രതികൾ 50 ലിറ്ററോളം വാഷ് ഒഴിച്ചുകളഞ്ഞതായും പൊലീസ് പറഞ്ഞു.

രഹസ്യ വിവരത്തെ തുടർന്ന് നർക്കോട്ടിക് സെൽ ഡി.വൈ.എസ.്പി ആർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇവരുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. പത്തനംതിട്ട പൊലീസ് ഇൻസ്‌പെക്ടർ എസ് ന്യൂമാൻ, എസ്‌ഐ ഹരി, സവിരാജ്, സരേഷ് ബാബു, രാജിത്ത്, രഞ്ജിത്ത് എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.