
പത്തനംതിട്ടയിൽ വീണ്ടും അപകടം: ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങവെ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ കാർ ഇടിച്ച് അപകടം
പത്തനംതിട്ട: പത്തനംതിട്ട പുത്തൻപീടികയിൽ ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ നിർത്തിയിട്ട ഓട്ടോയിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. നാലുമണിയോടുകൂടിയാണ് അപകടം.
ശബരിമല ദർശനം കഴിഞ്ഞ് വരുന്ന അടൂർ സ്വദേശികളുടെ വാഹനമാണ് അപകടത്തിനിടയാക്കിയത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു. അപകടത്തെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് പത്തനംതിട്ട ട്രാഫിക് പോലീസ് നിയന്ത്രണവിധേയമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0