പത്തനംതിട്ടയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു: ഡ്രൈവർ ഉറങ്ങി പോയതെന്ന് പോലീസ്

Spread the love

 

പത്തനംതിട്ട: പത്തനംതിട്ട ചാലാപ്പള്ളിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോഴഞ്ചേരിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

video
play-sharp-fill

 

മൂന്നാറിൽ പോയി മടങ്ങി വന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നു പേരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.