പത്തനംതിട്ടയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

Spread the love

 

പത്തനംതിട്ട: കോന്നി പൂവൻപാറയിൽ ലോറിയും ബൈക്കും കൂട്ടിയടിച്ച് യുവാവ് മരിച്ചു. എലിമുള്ളം പ്ലാക്കൽ സ്വദേശി ശരത്ത് (23) ആണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി പൂവൻപാറയിൽ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കാണ് അപകടം സംഭവിച്ചത്. ശരത് ഓടിച്ചിരുന്ന ബൈക്ക് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.