പത്തനംതിട്ടയില്‍ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു; ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; അയല്‍വാസിക്കായി തിരച്ചില്‍

Spread the love

പത്തനംതിട്ട: പത്തനംതിട്ട അത്തിക്കയം പൊന്നംപാറയില്‍ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു.

രാത്രി എട്ടരയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുകുമാരൻ, മകൻ സുനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ അയല്‍വാസിയാണ് ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ മുതല്‍ ഇവര്‍ തമ്മില്‍ തര്‍ക്കം ഉള്ളതായി പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പെരുനാട് പൊലീസ് അന്വേഷണം തുടങ്ങി.