മോഡലിങ്ങിനെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങി ; ഹോട്ടല്‍ മുറിയില്‍ ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉപകരണങ്ങളും; പന്തളത്ത് ഹോട്ടല്‍ മുറിക്കുള്ളില്‍ എംഡിഎംഎ വില്‍ക്കുന്നതിനിടെ യുവതി പിടിയിൽ
സ്വന്തം ലേഖിക
പത്തനംതിട്ട: പന്തളത്ത് ഹോട്ടല്‍ മുറിക്കുള്ളില്‍ മാരക ലഹരിമരുന്നായ എംഡിഎംഎ വില്‍ക്കുന്നതിനിടെ പിടിയിലായ യുവതി വീട്ടില്‍ നിന്നിറങ്ങിയത് മോഡലിങ്ങിനെന്ന പേരില്‍ കൊല്ലം സ്വദേശിനി ഷാഹിന പള്ളിക്കല്‍ ശനിയാഴ്ചയാണ് പിടിയിലായത്. അടൂര്‍ പറക്കോട് സ്വദേശി രാഹുല്‍ ആര്‍.നായര്‍ (മോനായി), പെരിങ്ങനാട് സ്വദേശി ആര്യന്‍, പന്തളം കുടശനാട് സ്വദേശി വിധു കൃഷ്ണന്‍, കൊടുമണ്‍ കൊച്ചുതുണ്ടില്‍ സജിന്‍ എന്നിവരാണ് മറ്റു പ്രതികള്‍. പ്രതികളെ റിമാന്‍ഡ് ചെയ്തു.
അടൂര്‍ കേന്ദ്രമാക്കി പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലായി കഞ്ചാവ് ഉള്‍പ്പടെ കച്ചവടം നടത്തിയിരുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് രണ്ട് കാറുകളും ഒരു ബൈക്കും ഒന്‍പത് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും പിടികൂടി. വലിയതോതില്‍ ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉപകരണങ്ങളും ഹോട്ടല്‍ മുറിയില്‍ സൂക്ഷിച്ചിരുന്നതായും കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പൊലീസ് മേധാവിയുടെ ‘ഡാന്‍സാഫ്’ സംഘമാണ് പ്രതികളെ പിടികൂടിയത്.ഇവരുടെ ഹോട്ടല്‍ മുറിയില്‍നിന്ന് 154 ഗ്രാം എംഡിഎംഎയും ലൈംഗിക ഉപകരണങ്ങളും കണ്ടെടുത്തു.
ശനിയാഴ്ച ഉച്ചയോടെയാണ് നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം പന്തളം മണികണ്ഠനാല്‍ത്തറയ്ക്ക് സമീപം റിവര്‍ വോക്ക് ഹോട്ടലില്‍നിന്നും എംഡിഎംഎ പിടികൂടിയത്.