video
play-sharp-fill

പത്തനംതിട്ടയിൽ യുവാവ് രക്തം വാർന്നു വഴിയിൽ കിടന്നത് ഒരു മണിക്കൂറോളം; ആംബുലൻസ് എത്താൻ വൈകിയതിനാൽ അപകടത്തിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ടയിൽ യുവാവ് രക്തം വാർന്നു വഴിയിൽ കിടന്നത് ഒരു മണിക്കൂറോളം; ആംബുലൻസ് എത്താൻ വൈകിയതിനാൽ അപകടത്തിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

Spread the love

 

സ്വന്തം ലേഖകൻ

കടമ്മനിട്ട: ആംബുലൻസ് എത്താൻ വൈകിയതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട കടമ്മനിട്ട സ്വദേശി രഞ്ജു കൃഷിനയാണ് മരണത്തിനു കീഴടങ്ങിയത്.

ഇന്നലെ രാത്രി 12 മണിക്ക് നാരങ്ങാനം ആലുങ്കലിൽ വെച്ചാണ് അപകടം ഉണ്ടായത്. വണ്ടിക്ക് മുന്നിലേക്ക്‌ പന്നി ചാടിയതാണ് അപകടത്തിനു കാരണമെന്നാണ് പോലീസിന്റെ നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ പെട്ടതിനു ശേഷം ഒരു മണിക്കൂറോളം രഞ്ജു രക്തം വാർന്നു വഴിയിൽ കിടന്നു. പിന്നീട് ഇതുവഴി വന്ന രഞ്ജുവിന്റെ സുഹൃത്തും അയൽവാസിയുമായ യുവാവാണ് രക്തത്തിൽ വാർന്നു കിടക്കുന്ന രഞ്ജുവിനെ കണ്ടത്. ശേഷം ആംബുലൻസുമായി ബന്ധപെട്ടെങ്കിലും ആംബുലൻസ് ഇല്ലെന്നായിരുന്നു പ്രതികരണം.

പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും പൊലീസും നാട്ടുകാരും ചേർന്ന് അവിടെ ഉണ്ടായിരുന്ന ഒരു വ്യക്തിയുടെ വാഹനത്തിൽ രഞ്ജുവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. യുവാവിന്റെ മൃതദേഹം ചെങ്ങന്നൂർ ആശുപത്രിയിലേക്ക് മാറ്റി