പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു; വാഹനത്തിൽ ഉണ്ടായിരുന്നത് ആറംഗ സംഘം

Spread the love

പത്തനംതിട്ട: പത്തനംതിട്ടയിൽ‌ വാഹനത്തിന് തീപിടിച്ചു. ശബരിമല തീർത്ഥാടകരുടെ വാഹനത്തിനാണ് തീപിടിച്ചത്.

പാലക്കാട് സ്വദേശികളായ 6 അം​ഗ സംഘമായിരുന്നു കാറിലുണ്ടായിരുന്നത്. പമ്പ പാതയിൽ അട്ടത്തോടിനും ചാലക്കയത്തിനും ഇടയിൽ പ്ലാന്തോട് ഭാഗത്താണ് അപകടം നടന്നത്. സംഭവത്തിൽ ആളപായമില്ല.