പത്തനംതിട്ട: നരിയാപുരത്തുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേർ മരിച്ചു.
സോജൻ, ദീപൻ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. സ്കൂട്ടറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരുടെയും ആരോഗ്യ നില അതീവ ഗുരുതരമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരാളെ ഗുരുതരാവസ്ഥയില്‍ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരിച്ചവരുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.