play-sharp-fill
പത്തനംതിട്ട ആറന്മുളയിൽ  ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു

സ്വന്തം ലേഖിക

പത്തനംതിട്ട:ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു. ആറന്മുള പടിഞ്ഞാറെ മേലാടത്ത് അരുൺ (35), ഭാര്യ ശ്യാമ (28) എന്നിവരുടെ മകൾ ആദിശ്രീയാണ് (4) മരിച്ചത്.


കഴിഞ്ഞ 6ന് 3 മണിയോടെയാണ് അരുൺ, ശ്യാമ, ആദിശ്രീ എന്നിവരെ വീട്ടിലെ മുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടത്. ശ്യാമയും അരുണും സംസാരശേഷിയില്ലാത്തവരാണ്. ഗുരുതരമായി പെള്ളലേറ്റ ശ്യാമയും ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൽക്കാലികാടിസ്ഥാനത്തിൽ വനംവകുപ്പിൽ ജോലി ചെയ്യുന്ന അരുൺ ഒരു മുറിയിലും ശ്യാമയും മകളും മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. ശ്യാമയെയും ആദിശ്രീയെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അരുണിന് പെള്ളലേറ്റതെന്നാണ് പ്രാഥമിക വിവരം.