video
play-sharp-fill

പത്തനംതിട്ട വെണ്ണികുളത്ത്  മോക് ഡ്രില്ലിനിടെ യുവാവ് മുങ്ങി മരിച്ച സംഭവം;  ബിനു സോമന്റെ കുടുംബാഗത്തിന് നാല് ലക്ഷം ധനസഹായം അനുവദിച്ച് സര്‍ക്കാര്‍

പത്തനംതിട്ട വെണ്ണികുളത്ത് മോക് ഡ്രില്ലിനിടെ യുവാവ് മുങ്ങി മരിച്ച സംഭവം; ബിനു സോമന്റെ കുടുംബാഗത്തിന് നാല് ലക്ഷം ധനസഹായം അനുവദിച്ച് സര്‍ക്കാര്‍

Spread the love

സ്വന്തം ലേഖകൻ

പത്തതനംതിട്ട: വെണ്ണികുളത്ത് ദുരന്ത നിവാരണ അതോറിറ്റിയുടെ മോക് ഡ്രില്ലിനിടെ മണിമലയാറില്‍ മുങ്ങി മരിച്ച ബിനു സോമന്റെ കുടുംബാഗത്തിന് നാല് ലക്ഷം ധനസഹായം അനുവദിച്ച് സര്‍ക്കാര്‍.

സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ധനസഹായം അനുവദിക്കാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ബിനു സോമന്റെ നിയമപരമായ അനന്തരാവകാശിക്കാണ് ധനസഹായം അനുവദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുരന്ത നിവാരണ അതോറിറ്റിയുടെ മോക് ഡ്രില്ലിനിടെയാണ് കല്ലൂപ്പാറ പാലത്തിങ്കൽ സ്വദേശിയായ കാക്കരക്കുന്നേൽ ബിനു സോമൻ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ബിനു മരിച്ചെന്നും ചികിത്സ തട്ടിപ്പ് നടത്തിയെന്നും നാട്ടുകാ‍‍ർ ആരോപിച്ചിരുന്നു.

രക്ഷാപ്രവർത്തനത്തിനെത്തിയ എൻഡിആർഎഫിൻ്റെ പ്രവ‍ർത്തനം തൃപ്തികരമല്ലെന്ന് കൂടെയുണ്ടായിരുന്നവ‍രും ആരോപണം ഉന്നയിച്ചിരുന്നു.