എൻ.എസ്.എസ് പതാകദിനം ആചരിച്ചു

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കോരുത്തോട് : എൻ.എസ്.എസ് 105-ാം ജന്മദിനത്തോടനുബന്ധിച്ച് കോരുത്തോട് 2798-ാം നമ്പർ ശ്രീ അയ്യപ്പ വിലാസം എൻ എസ് എസ് കരയോഗത്തിൽ പതാകദിനം ആചരിച്ചു. കരയോഗ മന്ദിരത്തിൽ പ്രസിഡന്റ പി.എൻ വേണുക്കുട്ടൻ നായർ പതാക ഉയർത്തി.

എൻ എസ് എസ് രൂപീകരണ വേളയിൽ മന്നത്ത് പത്മനാഭനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ പ്രസിഡന്റ് ചൊല്ലിക്കൊടുത്തത് സമുദായാംഗങ്ങൾ ഏറ്റുചൊല്ലി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടറി കെ ആർ ഹരിലാൽ, ഖജാൻജി കെ എസ് അപ്പുക്കുട്ടൻ നായർ, വനിതാ സമാജം പ്രസിഡന്റ് എൻ ബി കമലമ്മ, സെക്രട്ടറി ദീപഹരിലാൽ, കരയോഗത്തിന്റെയും വനിതാസമാജത്തിന്റെയും മറ്റു കമ്മറ്റിയംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടികൾക്കൊടുവിൽ വഴിപാട് പായസവിതരണവും നടത്തി.