സ്വന്തം ലേഖകൻ
തൊടുപുഴ: ഭയന്നിട്ടാണ് താൻ നാട് വിട്ട് പോയത്. തിരികെ പോകാൻ താല്പര്യമില്ല തന്നെ കൊലപ്പെടുത്തിയെന്ന ഭാര്യയുടെ മൊഴിയിൽ പ്രതികരണവുമായി നൗഷാദ്. ഭാര്യ എന്തുകൊണ്ടാണ് അങ്ങനെ മൊഴി നൽകിയതെന്ന് അറിയില്ലെന്ന് നൗഷാദ്, ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതേസമയം സംസ്ഥാനമൊട്ടാകെ ഉറ്റുനോക്കിയ ട്വിസ്റ്റുകൾ നിറഞ്ഞ കേസിലാണ് അപ്രതീക്ഷിതമായ അവസാനമുണ്ടായത്.
ഒന്നരവർഷമായി തൊടുപുഴയിൽ താമസിക്കുകയായിരുന്നുവെന്ന് നൗഷാദ് പോലീസിനോട് പറഞ്ഞു. ഭാര്യയോട് പിണങ്ങിയ ശേഷം സ്വസ്ഥമായി താമസിക്കാനാണ് നാട് വിട്ടതെന്നും. അത് വീട്ടുകാരെ അറിയിക്കേണ്ട കാര്യമില്ലെന്നും നൗഷാദ് പോലീസിനോട് പറഞ്ഞു. തൊടുപുഴ തൊമ്മൻകുത്തിൽ പേര് മാറ്റി തോട്ടം തൊഴിലാളിയായി ജീവിക്കുകയായിരുന്നു നൗഷാദ്. നൗഷാദ് കൊല്ലപ്പെട്ട വാർത്തകൾ കണ്ട തൊമ്മൻകുത്ത് സ്വദേശിയായ പോലീസുകാരനാണ് നൗഷാദിനെ തിരിച്ചറിഞ്ഞ് പോലീസിന് വിവരമറിയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജയ്മോൻ നടത്തിയ അന്വേഷണത്തിൽ നൗഷാദ് പ്രദേശത്ത് താമസിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. തൊടുപുഴയിൽ ഒരു പറമ്പിൽ കൈത്തൊഴിൽ ചെയ്ത് ജീവിക്കുകയായിരുന്നു നൗഷാദെന്ന് വീട്ടുടമയും സ്ഥിരീകരിച്ചു. രണ്ട് വർഷത്തോളമായി നൗഷാദ് ഇവിടെ താമസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നൗഷാദിന്റെ സംശയിക്കുന്ന രക്തക്കാർ പുരണ്ട ഭാഗങ്ങൾ കത്തിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതിനിടെ കൊലപാതകത്തിൽ സുഹൃത്തിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന് നൗഷാദിന്റെ ഭാര്യ അവസാന വെളിപ്പെടുത്തിയിരുന്നു ഒരാളെയും പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടുണ്ട് നൗഷാദിന് വാടകവീട്ട് ശരിയാക്കിക്കൊടുത്ത ബ്രോക്കറെയും പോലീസ് ചെയ്തിരുന്നു.
പത്തനംതിട്ടയിൽ വച്ച് നൗഷാദ് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിൽ ഭാര്യ ചിലരെ വിളിച്ചുകൊണ്ടുവന്നിരുന്നു. ഇവർ നൗഷാദിനെ മദ്യപിച്ചിരുന്നെന്നും ഇതിനെ തുടർന്നാണ് നാട് വിട്ടതെന്നുമാണ് മൊഴി. തുടർന്നുള്ള കാലമത്രയും നൗഷാദ് ഫോൺ ഉപയോഗിക്കാതെയാണ് ജീവിച്ചത്. അതിനാലാണ് ബന്ധുക്കളായ ആർക്കും ഇദ്ദേഹത്തെ കണ്ടെത്താനോ ബന്ധപ്പെടാനോ കഴിയാതെ പോയത്.