പത്തനംതിട്ടയിൽ അടച്ചിട്ട വീട്ടിൽ മോഷണം; അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും 5000 രൂപയും നഷ്ടമായി; വിദേശത്തുള്ള വീട്ടുടമസ്ഥരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട:തിരുവല്ല കാരയ്ക്കലിൽ അടച്ചിട്ടിരുന്ന വീട് കുത്തി തുറന്ന് അകത്തു കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും 5000 രൂപയും മോഷ്ടിച്ചു. പെരിങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡിൽ കാരയ്ക്കൽ ശ്രീമാധവത്തിൽ മുരളീധരൻ പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്.

ചെടികൾക്ക് വെള്ളം ഒഴിക്കാനായി അയൽവാസി എത്തി ഗേറ്റ് തുറന്നപ്പോഴാണ് വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് രണ്ട് കിടപ്പുമുറികളുടെയും അലമാരകൾ കുത്തി തുറന്ന് സാധന സാമഗ്രികൾ എല്ലാം വാരി വലിച്ചിട്ട നിലയിൽ കാണപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുടമസ്ഥനായ മുരളീധരൻ പിള്ളയും ഭാര്യയും കഴിഞ്ഞ മാസം 30ന് കാനഡയിൽ ഉള്ള മകനെയും ഭാര്യയും സന്ദർശിക്കുവാൻ പോയിരിക്കുകയായിരുന്നു. മുരളീധരൻ പിള്ളയുടെ സഹോദരൻ നൽകിയ പരാതിയിൽ സമീപ വീടുകളിലെ സിസിടിവി ക്യാമറകൾ അടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.