
സ്വന്തം ലേഖകൻ
മാവേലിക്കര: യുവതിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റിലായി. ഐപിസി സഭയുടെ മറ്റം ചര്‍ച്ചിലെ പാസ്റ്റര്‍ പുനലൂര്‍ സ്വദേശി സജി എബ്രഹാം (64) ആണ് അറസ്റ്റിലായത്.കഴിഞ്ഞമാസം 14-നായിരുന്നു കേസിനാസ്പദമായ സംഭവം.
പള്ളിയുടെ സമീപത്തെ വീട്ടില്‍ വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം യുവതി ഭര്‍ത്താവിനോടു പറഞ്ഞതോടെയാണ് ഇവര്‍ പരാതിയുമായി മാവേലിക്കര പോലീസ് സ്റ്റേഷനിലെത്തിയത്. പാസ്റ്ററെ മാവേലിക്കര കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: “മോഹന്‍ എന്ന് പറയുന്ന ഒരാളാണ് പാസ്റ്ററെ യുവതിയുമായി പരിചയപ്പെടുത്തിയത്. യുവതിയും പാസ്റ്ററും അതിനു ശേഷം അടുപ്പമായിരുന്നു. പാസ്റ്ററുടെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാനുണ്ട്. അന്വേഷണം നടക്കുകയാണ്.”
കുറച്ച് ദിവസം മുന്‍പാണ് യുവതി പരാതി നല്‍കിയത്. വിശദമായ അന്വേഷണം ആവശ്യമായതിനാലാണ് അറസ്റ്റ് വൈകിയതെന്ന് മാവേലിക്കര സ്റ്റേഷന് ഹൗസ് ഓഫീസര്‍ എസ്.ബിനോയ് പറഞ്ഞു.