video
play-sharp-fill

ആഗോളതലത്തില്‍ രണ്ടരക്കോടി ജനങ്ങളും ഉപയോഗിക്കുന്നത് 123456 പാസ് വേഡ്

ആഗോളതലത്തില്‍ രണ്ടരക്കോടി ജനങ്ങളും ഉപയോഗിക്കുന്നത് 123456 പാസ് വേഡ്

Spread the love

സ്വന്തംലേഖകൻ

കോട്ടയം : ആഗോളതലത്തില്‍ ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ രണ്ടരക്കോടി ജനങ്ങളും ഉപയോഗിക്കുന്നത് 12345 പാസ്‌വേഡ് എന്ന് ബ്രിട്ടണ്‍ നാഷണള്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍. പലരും ഓര്‍ത്തെടുക്കാന്‍ എളുപ്പമുള്ള പാസ് വേഡ് എന്ന നിലയിലാണ് ഇത് ഉപയോഗിക്കുന്നതെന്ന് സര്‍വേയില്‍ പറയുന്നു. രണ്ടാമതായി ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന പാസ്‌വേഡ് 111111 ആണ്.
എന്നാല്‍ ഫുഡ് ബോള്‍ പ്രീമിയര്‍ ലീഗ് കളിക്കിടയില്‍ ഇവ മാറി ടീമിന്റെ പേരുകളും ആളുകള്‍ പാസ് വേര്‍ഡ് ആയി സ്വീകരിക്കാറുണ്ടെന്നും സര്‍വേയില്‍ പറയുന്നു. പലപ്പോഴും ഇത്തരം എളുപ്പമുള്ള പാസ്‌വേഡുകളാണ് ഹാക്കര്‍മാര്‍ക്ക് ആളുകളുടെ സ്വകാര്യവിവരങ്ങള്‍ ചേര്‍ത്തിയെടുക്കാന്‍ സൗകര്യമൊരുക്കുന്നതെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ഓണ്‍ലൈന്‍ പാസ്‌വേഡുകള്‍ തിരഞ്ഞെടുക്കുമ്പോഴും ഇവ സ്‌ട്രോങ് അല്ലെങ്കില്‍ ഹാക്കിങിനുള്ള സാധ്യതകള്‍ കൂടുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.