
ദുബൈ : ഇന്ത്യൻ പ്രവാസികൾ പുതിയ പാസ്പോർട്ടു കൾക്ക് അപേക്ഷിക്കുമ്പോൾ ഫോട്ടോ നിർദേശങ്ങൾ പാലിക്കണമെന്ന് വിസ അപേക്ഷാ സേവനങ്ങൾക്കായുള്ള ഏജൻസിയായ ബി എൽ എസ് ഇന്റർനാഷണൽ നിർദേശം നൽകി. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗ നൈസേഷന്റെ (ഐസിഎഒ) ഫോട്ടോ മാനദണ്ഡങ്ങൾഈ വർഷം സെപ്‌തംബർ ഒന്ന് മുതൽ പ്രാബല്യത്തിൽവന്നതിനെ തുടർന്നാണ് ഈ നിർദേശം.
എല്ലാ പാസ്പോർട്ട് അപേക്ഷകൾക്കും മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോകളായിരിക്കണം സമർപ്പിക്കേണ്ടത്. ഐസിഎഒ മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോ കൾ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് നേരത്തെ ഇന്ത്യൻ മിഷനുകൾ വ്യക്തമാക്കിയിരുന്നു. പാസ്പോർട്ട് അപേക്ഷാ സേവനങ്ങൾക്കായി ബിഎൽ എസ് കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ കടും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചുള്ള ഫോട്ടോകൾ ഹാജരാക്കണം. ഫോട്ടോ യുടെ പശ്ചാത്തലമായ വെള്ളയിൽ നിന്ന് വേർതിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകാൻ സാധ്യത യുള്ളതിനാൽ വെള്ളയും ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങളും ഒഴിവാക്കണം.
നിയമം പാലിക്കാത്ത ഫോട്ടോകൾ അപേക്ഷകൾ വൈകുന്നതിനോ നിരസിക്കുന്നതിനോ കാരണമായേക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group