
കോട്ടയം: പാസിഫ്ലോറ എഡ്യൂലിസ്, പാസിഫ്ലോറ ഫ്ലാവികാർപ എന്നീ വള്ളിച്ചെടികളില്‍ വളരുന്ന ഒരു ഉഷ്ണമേഖലാ ഫലമാണ് പാഷൻ ഫ്രൂട്ട്.
ഇതിന്റെ ഉത്ഭവം ബ്രസീലിലും തെക്കേ അമേരിക്കയിലെ മറ്റ് ചില സ്ഥലങ്ങളിലുമാണ്. 1500-കളിലെ ബ്രസീലിയൻ ക്രിസ്ത്യൻ മിഷനറിമാരില്‍ നിന്നാണ് ഇതിന് ഈ പേര് ലഭിച്ചത്. പൂക്കളുടെ ശ്രദ്ധേയമായ സവിശേഷതകളാല്‍ അവ യേശുക്രിസ്തുവിന്റെ കഷ്ടപ്പാടിനെയും മരണത്തെയും പ്രതീകപ്പെടുത്തുന്നു.
അതേപോലെ പാഷൻ ഫ്രൂട്ടിന് ആരാധകർ നിരവധിയാണ്. തെക്കെ അമേരിക്കയാണ് പാഷൻ ഫ്രൂട്ടിന്റെ സ്വദേശം. പർപ്പിള്‍, മഞ്ഞ എന്നീ നിറങ്ങളില്‍ പാഷൻ ഫ്രൂട്ട് ഉണ്ടാകാറുണ്ട്. അവശ്യ വിറ്റാമിനുകളും ധാതുക്കളും ആന്റി-ഓക്സിഡന്റുകളും അടങ്ങിയ ഒരു കലവറയാണിത്. ഇതില്‍ 76 ശതമാനവും ജലാംശമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
100 ഗ്രാം പാഷൻ ഫ്രൂട്ടെടുത്താല്‍ അതില്‍ 10.4 ഗ്രാം നാരുകളാണ്. ഇത് ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും ബെസ്റ്റാണ്. കൂടാതെ മലബന്ധം ഒഴിവാക്കാനും ഇത് സഹായിക്കും. കുറഞ്ഞ ഗ്ലൈസീമിക് സൂചികയുള്ള പഴമായതിനാല്‍ ഇതു പ്രമേഹരോഗികള്‍ക്കും ഉപയോഗിക്കാം. ഇൻസുലിൻ സംവേദന ക്ഷമത മെച്ചപ്പെടുത്താൻ കഴിയുന്ന പിസിയാറ്റനോള്‍ എന്ന ഒരു സംയുക്തം പാഷൻ ഫ്രൂട്ടിലുണ്ട്.
കൊളസ്ട്രോള്‍ നിയന്ത്രിക്കാനും ഇത് സഹായിക്കും. വൈറ്റമിൻ സി, വൈറ്റമിൻ എ, കരോട്ടിൻ, പൊട്ടാസ്യം, കാത്സ്യം, സോഡിയം, ഇരുമ്ബ് എന്നിവയാല്‍ സമ്ബുഷ്ടമാണ് പാഷൻ ഫ്രൂട്ട്. കൂടാതെ ഇവയില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷം വർധിപ്പിക്കാൻ സഹായിക്കും. പാഷൻ ഫ്രൂട്ട് പതിവായി കഴിക്കുന്നതു വൈറ്റമിൻ എയുടെ ആവശ്യമായ അളവ് ഉറപ്പാക്കുകയും അങ്ങനെ അന്ധതയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ചർമത്തെ ചെറുപ്പമാക്കി നിലനിർത്തുന്നതിനും സഹായിക്കുന്നു.
എന്നാലും ചിലരില്‍ പാഷൻ ഫ്രൂട്ട് അലർജി ഉണ്ടാക്കാം. ഇതില്‍ ധാരാളമായി ഓക്സലേറ്ററുകള്‍ ഉണ്ട്. ഇത് വൃക്ക രോഗസാധ്യതയുള്ളവരില്‍ വൃക്കയില്‍ കല്ലുണ്ടാകാനിടയാക്കാം. പാഷൻ ഫ്രൂട്ടിന്റെ തൊലി കഴിക്കരുത്. ഇതില്‍ സയനൈഡിന്റെ അംശമുള്ള സയനോജനിക് ഗ്ലൈക്കോസൈഡുകള്‍ ചെറിയ അളവില്‍ അടങ്ങിയിട്ടുണ്ട്.




