ടേക്ക് ഓഫിനിടെ ഇൻഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ ബാങ്കിന് തീപിടിച്ചു; 6 ഇ 2107 എന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം നടന്നത്

Spread the love

ന്യൂഡൽഹി:  ഇൻഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചു. ഡൽഹി വിമാനത്താവളത്തിൽ നിന്നും വിമാനം ടേക്ക് ഓഫ് ചെയ്യാനായി റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെയാണ് യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചത്. 6 ഇ 2107 എന്ന ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരെ ഏറെനേരം ആശങ്കയിലാഴ്ത്തിയ സംഭവം നടന്നത്.

video
play-sharp-fill

സംഭവം ഉണ്ടായ ഉടനെ വിമാനത്തിന്റെ ക്യാബിൻ ക്രൂ അംഗങ്ങള്‍ എത്തി തീയണയ്ക്കാനുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ തീ പൂർണമായും നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് വിമാന കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.