play-sharp-fill
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 26 മുതല്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 26 മുതല്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുച്ചിറപ്പള്ളി അരിയല്ലൂര്‍ യാര്‍ഡില്‍ നവീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 26 മുതല്‍ ജനുവരി 15 വരെ വിവിധ ട്രെയിനുകളുടെ സര്‍വീസുകളില്‍ മാറ്റമുണ്ടാകും.


ചെന്നൈയില്‍ നിന്ന് രാവിലെ ഒന്‍പതിന് പുറപ്പെടുന്ന ​ചെന്നൈ- ​ഗുരുവായൂര്‍ പ്രതിദിന സര്‍വീസ് 26 മുതല്‍ ജനുവരി 10 വരെ (30 ഒഴികെയുള്ള ദിവസങ്ങളില്‍) വിരുദാചലം ഒഴിവാക്കി വില്ലുപുരം, കുംഭകോണം വഴി സര്‍വീസ് നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി ഒന്‍പതിനുള്ള ​ഗുരുവായൂര്‍- ചെന്നൈ എക്സ്പ്രസ് ശ്രീരം​ഗം ഒഴിവാക്കി തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍ വഴി സര്‍വീസ് നടത്തും.

മധുര- ചെന്നൈ എക്സ്പ്രസ് 30, 31, ജനുവരി ആറ് തീയതികളില്‍ താംബരം വരെ സര്‍വീസ് നടത്തും.

ചെന്നൈ എ​ഗ്മോര്‍- കാരൈക്കുടി പല്ലവന്‍ എക്സ്പ്രസ് ഈ തീയതികളില്‍ താംബരത്ത് നിന്നു പുറപ്പെടും.

ജനുവരി ആറിന് രാവിലെ ആറിനുള്ള നാ​ഗര്‍കോവില്‍- മുംബൈ എക്സ്പ്രസ് 40 മിനിറ്റ് വൈകി പുറപ്പെടും. ചെന്നൈ- മധുര വൈ​ഗൈ എക്സ്പ്രസ് ജനുവരി 10നും ലോകമാന്യതിലക്- മധുര എക്സ്പ്രസ് ജനുവരി അഞ്ചിനും യഥാക്രമം 20, 75 മിനിറ്റുക​ള്‍ വൈകി പുറപ്പെടും.