ട്രെയിനില്‍ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപരിക്കേല്‍പ്പിച്ചു; മലബാര്‍ എക്‌സ്പ്രസിൽ കോട്ടയത്ത് വെച്ചാണ് സംഭവം, യാത്രക്കാരന്‍ പിടിയില്‍

Spread the love

കോട്ടയം: ട്രെയിനില്‍വെച്ച്‌ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപരിക്കേല്‍പ്പിച്ച്‌ യാത്രക്കാരന്‍. ബുധനാഴ്ച രാത്രി 10 മണിക്ക് കോട്ടയത്ത് വെച്ച്‌ മലബാര്‍ എക്‌സ്പ്രസിലാണ് സംഭവം.

video
play-sharp-fill

പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനില്‍കുമാര്‍ ആണ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ കുത്തിയത്. പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഉദ്യോഗസ്ഥന്റെ പരിക്ക് ഗുരുതരമല്ല.

മദ്യലഹരിയില്‍ പ്രതി ട്രെയിനില്‍ വെച്ച്‌ പ്രശ്നമുണ്ടാക്കിയതോടെ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥനെ അരയില്‍ കരുതിയ കത്തികൊണ്ട് കുത്തുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ അനില്‍കുമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group