
പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമില്ല; പുതിയ നടപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
ഡൽഹി: പാസ്പോർട്ടില്‍ പങ്കാളിയുടെ പേര് ചേർക്കാൻ വിവാഹസർട്ടിഫിക്കറ്റ് ഇനി സമർപ്പിക്കേണ്ടതില്ല. പാസ്പോർട്ടില്‍ തിരുത്തലുകളും മാറ്റങ്ങളും വരുത്തുന്ന പ്രക്രിയ ലളിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി.
വിവാഹസർട്ടിഫിക്കറ്റിന് പകരം ദമ്ബതികള്‍ ഒരുമിച്ചുള്ള ഫോട്ടോയോടൊപ്പം സത്യവാങ്മൂലം (Joint Photo Declaration) എഴുതി സമർപ്പിച്ചാല്‍ മതിയാകും.
വിവാഹസർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതില്‍ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാല്‍ പല മേഖലയില്‍ ഉള്ളവരും വിവാഹസർട്ടിഫിക്കറ്റിന് അപേക്ഷിക്കാറില്ല. വിവാഹസർട്ടിഫിക്കറ്റില്ലാത്ത നിരവധി പേരുള്ള സാഹചര്യത്തിലാണ് ഇത്തരമൊരു മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
Third Eye News Live
0