video
play-sharp-fill

പാസ് വഴി മുടക്കിയിട്ടും പുതു ജീവിതം തടസപ്പെട്ടില്ല: അതിർത്തിയിൽ താലി ചാർത്തി പ്രസാദും ഗായത്രിയും; കോവിഡ് കാലത്തെ മറ്റൊരു അതിർത്തി കല്യാണം

പാസ് വഴി മുടക്കിയിട്ടും പുതു ജീവിതം തടസപ്പെട്ടില്ല: അതിർത്തിയിൽ താലി ചാർത്തി പ്രസാദും ഗായത്രിയും; കോവിഡ് കാലത്തെ മറ്റൊരു അതിർത്തി കല്യാണം

Spread the love

തേർഡ് ഐ ബ്യൂറോ

തൊടുപുഴ:ലോക്ക് ഡൗൺ കാലത്തെ കല്യാണങ്ങളുടെ കഥകളെല്ലാം ഏറെ രസകരമാണ്. ഇന്ന് ഏറെ ദുരിതം പിടിച്ചതാണ് ഈ വിവാഹങ്ങളെല്ലാം എങ്കിൽ പിന്നീട് പറഞ്ഞു രസിക്കാൻ ഏറെ ബാക്കിയാക്കുന്നതാണ് എല്ലാ വിവാഹങ്ങളും. ആളും അമ്പാരിയും ക്യാമറയും ആഘോഷവുമായി നടത്തിയിരുന്ന വിവാഹങ്ങൾക്ക് ഇന്ന് ആളില്ലാത്ത സ്ഥിതിയാണ്. ഇത് കൂടാതെയാണ് വിവാഹ വേദിയിലേയ്ക്കു വരനും വധുവും എത്തുന്നത് അടക്കമുള്ള കുടുക്കുകൾ. ഇതെല്ലാം ശരി വയ്ക്കുന്നതാണ് ഇപ്പോൾ ഇടുക്കിയിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ.

പാസിനെച്ചൊല്ലി തർക്കം ഉയർന്നതോടെ അതിർത്തി ചെക്ക് പോസ്റ്റിൽ തന്നെ വിവാഹം കഴിച്ചാണ് ദമ്പതിമാർ വ്യത്യസ്തമായ ആഘോഷം സംഘടിപ്പിച്ചത്. അതിർത്തി ചെക്‌പോസ്റ്റിലാണ് തമിഴ്‌നാട് സ്വദേശിയായ വരനും കുമളി സ്വദേശിയായ വധുവും വിവാഹിതരായത്. കൊവിഡ് പശ്ചാത്തലത്തിൽ നിശ്ചയിച്ച മുഹൂർത്തത്തിൽ വരന് പാസ് ലഭിക്കാത്ത കാരണത്താൽ അതിർത്തി കടന്നുവരാൻ സാധിച്ചില്ല. തമിഴ്‌നാട് സ്വദേശി വരൻ പ്രസാദ്, കേരള വണ്ടിപ്പെരിയാർ സ്വദേശി വധു ഗായത്രിയുമാണ് അതിർത്തിയിലെത്തി വിവാഹിതരായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലേക്ക് പോകാൻ വരന് പാസ് ഇല്ലാത്തതുകൊണ്ടും, തമിഴ്നാട്ടിലേക്ക് പോകാൻ വധുവിന് പാസ് ഇല്ലാത്തതു കൊണ്ടും കേരളാ – തമിഴ്‌നാട് അതിർത്തി പ്രദേശമായ കുമളിയിൽ കുമളി പൊലീസും, റവന്യൂ ഡിപ്പാർട്‌മെന്റും, വോളന്റീയർമാരും ഇടപെട്ട് വിവാഹം നടത്തി കൊടുത്തു.

വിവാഹം കഴിഞ്ഞ് ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ വധുവിന് തമിഴ്‌നാട് പാസ് ലഭിച്ചു. തുടർന്ന് രണ്ടുപേരും വരന്റെ സ്വദേശമായ തമിഴ്‌നാട് പുതുപെട്ടിയിലേ വീട്ടിലേക്കു മടങ്ങി.