play-sharp-fill
ലോക പാസ്പോർട്ട് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് പതനം :  പട്ടികയിൽ ഒന്നാംസ്ഥാനത്ത് ജപ്പാൻ

ലോക പാസ്പോർട്ട് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് പതനം : പട്ടികയിൽ ഒന്നാംസ്ഥാനത്ത് ജപ്പാൻ

 

സ്വന്തം ലേഖകൻ

ഡൽഹി: ലോക പാസ്പോർട്ട് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് പതനം. ഹെൻി പാസ്പോർട്ട് ഇൻഡക്സിലാണ് ഇന്ത്യൻ പാസ്പോർട്ട് പത്ത് സ്ഥാനങ്ങൾ താഴ്ന്ന് 74ാം റാങ്കിൽ നിന്നും 84 ലേക്ക് കൂപ്പുകുത്തിയത്. മുൻകൂട്ടി വിസയില്ലാതെ പാസ്പോർട്ടുമായി സഞ്ചരിക്കാവുന്ന രാജ്യങ്ങളിലുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹെൻലി പാസ്പോർ്ട് റാങ്കിങ് നടത്തുന്നത്. ഓരോ റാങ്കും ഒന്നിലധിക രാജ്യങ്ങൾക്ക് നൽകാമെന്നിരിക്കേ, മൗറിറ്റാനിയ,താജിക്കിസ്ഥാൻ എന്നി രാജ്യങ്ങളുമായി ചേർന്ന് 84ാം റാങ്കാണ് ഇന്ത്യ പങ്കിടുന്നത്.


ഇത്തരത്തിൽ നോക്കിയാൽ 147 രാജ്യങ്ങളുടെ പാസ്പോർട്ടുകൾ യഥാർത്ഥത്തിൽ ഇന്ത്യയേക്കാൾ മികച്ചതാണ്. 58 രാജ്യങ്ങളിലേക്കാണ് വീസയില്ലാതെ ഇന്ത്യൻ പാസ്പോർട്ടുമായി സഞ്ചരിക്കാനാകുക. പട്ടികയിൽ ഒന്നാംസ്ഥാനം ജപ്പാനാണ്. ജപ്പാൻ പാസ്പോർട്ട് ഉപയോഗിച്ച് 191 രാജ്യങ്ങളിലേക്ക് വീസയില്ലാതെ സഞ്ചരിക്കാൻ സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

190 രാജ്യങ്ങളിലേക്ക് വീസയില്ലാതെ പോകാൻ സാധിക്കുന്ന സിംഗപ്പൂർ രണ്ടാംസ്ഥാനത്തും 189 രാജ്യങ്ങളിലേക്ക് വീസ വേണ്ടാത്ത ദക്ഷിണ കൊറിയ,ജർമനിയുമാണ് മൂന്നാംസ്ഥാനം നേടിയത്. വെറും 26 രാജ്യങ്ങളിൽ മാത്രം വീസ വേണ്ടാത്ത അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും അവസാനക്കാരൻ. 32 പോയിന്റുകളുമായി സൊമാലിയയും പാകിസ്്താനും 104ാം സ്ഥാനത്താണ് ഉള്ളത്.