കർഷകർ കോളടിച്ചു. പാഷൻ ഫ്രൂട്ടിന് ഡിമാൻഡ് വർദ്ധിച്ചു: പാഷൻ ഫ്രൂട്ട് ചിലവേറിയ കൃഷി ആയതിനാൽ പ്രോൽസാഹിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു.

Spread the love

കോട്ടയം: പാഷൻ ഫ്രൂട്ടിന് ഡിമാൻഡ് വർദ്ധിച്ചു. വിപണിയിൽ നാളുകളായി വിലയിടിവ് നേരിട്ടു കൊണ്ടിരുന്ന പാഷൻ ഫ്രൂട്ടിന് വില കിലോയിക്ക് 100 രൂപയ് ക്ക് മുകളിൽ എത്തിയിരിക്കുന്നു

എതാനു൦ മാസം മുൻപുവരെ നാൽപ്പതു രൂപായിൽ താഴെ മാത്രമായിരുന്നു വില. നിരവധി ആളുകൾ മുൻ കാലങ്ങളിൽ വ്യാപകമായി പാഷൻ ഫ്രൂട്ട് കൃഷി ചെയ്തിരുന്നു.

എങ്കിലും വില ഇല്ലാത്തതു൦ വിപണി ഇല്ലാത്തതു൦ മൂലം കടുത്ത സാമ്പത്തിക ബാദ്ധ്യത വന്നതിനെ തുടർന്ന് കൃഷി ഉപേക്ഷിച്ചിരുന്നു എന്നാൽ ഭക്ഷ്യ സുരക്ഷ വകുപ്പ് ഭക്ഷണ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധനങ്ങളിലു൦ പാനിയങ്ങളിലു൦ പ്രകൃതിദത്തമല്ലാത്ത കളറുകൾ ചേർക്കുന്നത് നിയമം മൂലം നിരോധിക്കുകയു൦ രാജ്യത്ത് ആകമാനം പരിശോധന കർശനമാക്കുകയു൦ ചെയ്തതു൦ പാഷൻ

ഫ്രൂട്ടിന്റെ ഇപ്പോഴത്തെ വില വർദ്ധനവിന് കാരണമായിട്ടുണ്ട്. മറ്റു കൃഷി കളെ അപേക്ഷിച്ച് പാഷൻ ഫ്രൂട്ട് ചിലവേറിയ കൃഷി ആയതിനാൽ കൃഷിയെ പ്രോൽസാഹിപ്പിക്കാൻ സർക്കാർ

നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു.