രാജ്യദ്രോഹകുറ്റം ; പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് വധശിക്ഷ

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ലാഹോർ: പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് വധശിക്ഷ. രാജ്യദ്രോഹകുറ്റം ചുമത്തി പെഷവാറിലെ കോടതിയാണ് വധശിക്ഷ വിധിച്ചിരിക്കുന്നതെന്ന് ദേശീയ മാദ്ധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2007ൽ അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫാണ് മുഷറഫിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത്. അന്ന് ഷെരീഫിനെ അട്ടിമറിച്ച് പട്ടാളഭരത്തിലൂടെ മുഷറഫ് അധികാരം പിടിച്ചെടുക്കുകയായിരുന്നു.
നിലവിൽ രാജ്യഭ്രഷ്ടനാക്കപ്പെട്ട് ദുബായിലാണ് മുഷറഫ് ഉള്ളത്. അതേസമയം വധശിക്ഷയ്‌ക്കെതിരെ മുഷറഫ് അപ്പീൽ നൽകിയിട്ടുണ്ട്. തന്റെ സാന്നിധ്യത്തിലല്ലാതെ നടത്തിയ വിചാരണ റദ്ദാക്കണമെന്നും, ശാരീരിക അവശതകൾ മാറുന്നത് വരെ കേസിൽ വിചാരണ നടത്തരുതെന്നുമാണ് മുഷറഫ് കോടതിയെ അറിയിച്ചിരിക്കുന്നത്.