video
play-sharp-fill
മമ്മൂക്കയെ കുറിച്ചല്ല ഞാന്‍ പറഞ്ഞത്. ആ കഥാപാത്രത്തെ കുറിച്ചാണ്. ഇപ്പോഴും പലര്‍ക്കും തെറ്റിദ്ധാരണ അങ്ങിനെയാണ്. പക്ഷേ, അന്ന് പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു.’

മമ്മൂക്കയെ കുറിച്ചല്ല ഞാന്‍ പറഞ്ഞത്. ആ കഥാപാത്രത്തെ കുറിച്ചാണ്. ഇപ്പോഴും പലര്‍ക്കും തെറ്റിദ്ധാരണ അങ്ങിനെയാണ്. പക്ഷേ, അന്ന് പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു.’

സ്വന്തംലേഖകൻ

കോട്ടയം : ‘കസബ’ വിവാദത്തില്‍ മമ്മൂക്കയെ കുറിച്ചല്ല താന്‍ പറഞ്ഞതെന്നും ആ കഥാപാത്രത്തെ മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും നടി പാര്‍വതി തിരുവോത്ത്. ഒരു സ്വകാര്യ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്. തെറ്റിദ്ധാരണയെ തുടര്‍ന്നാണ് സൈബര്‍ ആക്രമണം ഉണ്ടായതെന്നും, പക്ഷേ പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുവെന്നും പാര്‍വതി പറഞ്ഞു. ‘അന്ന് സ്ത്രീവിരുദ്ധതയെ ആഘോഷിക്കരുത്, മഹത്വവത്കരിക്കരുത് എന്നാണ് ഞാന്‍ പറഞ്ഞത്. അത് ഭൂരിഭാഗം ആളുകള്‍ക്കും മനസ്സിലായില്ല എന്നതാണ് സത്യം. അതില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും പങ്കുണ്ട്. ആ തലക്കെട്ടുകള്‍ വായിച്ചാല്‍ ഞാന്‍ ഒരു താരത്തെ ആക്രമിച്ചു എന്നേ തോന്നൂ. ആളുകള്‍ക്ക് ഇത് മുഴുവന്‍ വായിച്ചു നോക്കാനും കേള്‍ക്കാനും എവിടെയാണ് സമയം? മമ്മൂക്കയെ കുറിച്ചല്ല ഞാന്‍ പറഞ്ഞത്. ആ കഥാപാത്രത്തെ കുറിച്ചാണ്. ഇപ്പോഴും പലര്‍ക്കും തെറ്റിദ്ധാരണ അങ്ങിനെയാണ്. പക്ഷേ, അന്ന് പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. ഒരു വരി പോലും മാറ്റമില്ലാതെ ഞാനത് പറയും.’ പാര്‍വതി പറഞ്ഞു. കസബ വിവാദത്തില്‍ ആക്രമണം ഏറ്റവുമധികം നടന്നത് സോഷ്യല്‍ മീഡിയയിലാണെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ തന്നോടാരും ഇത് പറഞ്ഞിട്ടില്ലെന്നും പാര്‍വതി പറഞ്ഞു. ‘ഉയരെ റിലീസ് ചെയ്ത ശേഷം അന്ന് വിയോജിപ്പ് പ്രകടിപ്പിച്ച ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ പോലും വിളിച്ചു, നിങ്ങളോട് വ്യക്തിപരമായി വിയോജിപ്പുണ്ട്, പക്ഷേ ഈ സിനിമയില്‍ നിങ്ങള്‍ നന്നായി അഭിനയിച്ചിട്ടുണ്ട് എന്ന് പറഞ്ഞെന്നും പാര്‍വതി പറഞ്ഞു. പാര്‍വതി കേന്ദ്രകഥാപാത്രമായി എത്തിയ ഉയരെ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തെ പ്രശംസിച്ച് പ്രമുഖരടക്കം നിരവധി പേരാണ് രംഗത്ത് വരുന്നത്. മനു അശോകന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബോബി-സഞ്ജയ് ടീമാണ്.