കേരളത്തില്‍ ജീവിക്കുന്നതിലും നല്ലത് തൂങ്ങിചാകുന്നതാണ്: ജഗതിയുടെ മകള്‍ പാര്‍വതി ഷോണ്‍

കേരളത്തില്‍ ജീവിക്കുന്നതിലും നല്ലത് തൂങ്ങിചാകുന്നതാണ്: ജഗതിയുടെ മകള്‍ പാര്‍വതി ഷോണ്‍

സ്വന്തം ലേഖകൻ

കേരളത്തില്‍ ജീവിക്കുന്നതിലും നല്ലത് തൂങ്ങിചാകുന്നതാണെന്ന് നടന്‍ ജഗതിയുടെ മകളും ഷോണ്‍ ജോര്‍ജിന്‍റെ ഭാര്യയുമായ പാര്‍വതി ഷോണ്‍.

നാട്ടില്‍ നടക്കുന്നത് മുഴുവന്‍ അഴിമതിയാണെന്നും വളരെ മോശപ്പെട്ട ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും പാര്‍വതി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താനൂര്‍ തൂവല്‍ത്തീരുണ്ടായ ബോട്ട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു പാര്‍വതിയുടെ പ്രതികരണം.

നിങ്ങളെയെല്ലാവരെയും പോലെ ആ വാര്‍ത്ത കേട്ട് ഞാനും ഞെട്ടി. മലപ്പുറം താനൂര്‍ കുട്ടുപുറം തൂവല്‍ത്തീരത്ത് നടന്ന ബോട്ടപകടം. 21 മരണം. പിഞ്ചുകുഞ്ഞുങ്ങളുടെ മുഖം ഓര്‍ക്കാന്‍പോലും വയ്യ. ഞാന്‍ അധികം നേരം ആ വാര്‍ത്ത വായിച്ചില്ല.

ഒന്നുമാത്രം വായിച്ചു മരിച്ചുപോയവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപാ വീതം കൊടുക്കുന്നു എന്ന്. ഭയങ്കര കേമം ആയിപോയി. രണ്ടുലക്ഷം രൂപയെ ഉള്ളോ കൊടുക്കാന്‍? എത്ര കോടി രൂപ കൊടുത്താലും ആ ജീവനോളം വില വരില്ല.

നാട്ടില്‍ നടക്കുന്നത് മുഴുവന്‍ അഴിമതിയാണ്. അവിടെയും ഇവിടെയുമൊക്കെ ക്യാമറ പിടിപ്പിച്ചതിനു എത്രയോ കോടി രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്ന് കേട്ടു. എന്തൊരു നാറിയ ഭരണമാണിത്? ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇതിനെപ്പറ്റി ഒന്നും പറയാനില്ലേ?

ആ മനുഷ്യന് ചുറ്റും നടക്കുന്ന ഈ അഴിമതികളെക്കുറിച്ച്‌ ആ മനുഷ്യന് ഒന്നും പറയാനില്ലേ? ഒരു മുഖ്യമന്ത്രി ഇങ്ങനെ ആകാമോ. ഈ അഴിമതി നടക്കുന്ന സമയത്ത് ടൂറിസം ഉള്ള സ്ഥലത്ത് എന്തെങ്കിലുമൊക്കെ പൈസ അതില്‍ നിക്ഷേപിച്ച്‌ കുറച്ചു സുരക്ഷിതമായി ആള്‍ക്കാര്‍ക്ക് നടക്കാന്‍ കഴിയുന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്തുകൂടെ?

ഈ അഴിമതിയൊക്കെ കാണിച്ച്‌ തിന്നുകുടിച്ചു നടക്കുന്നത് ആര്‍ക്ക് ഗുണം ചെയ്യും? കഷ്ടം തോന്നുന്നു. സത്യം പറഞ്ഞാല്‍ സങ്കടം വന്നു. ആ പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം കാണുമ്ബോള്‍നമുക്ക് നമ്മുടെ കുഞ്ഞുങ്ങളുടെ മുഖമാണ് മനസ്സില്‍ വരുന്നത്. അഴിമതി മാത്രമേയുള്ളൂ ചുറ്റും. നാറിയ ഭരണം. ഈ കേരളത്തില്‍ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നതാണ്.പാര്‍വതി ഷോണ്‍ പറയുന്നു.

Tags :