
സ്വന്തം ലേഖകൻ
കോട്ടയം: പരുത്തുംപാറ കോട്ടയം റൂട്ടിലെ പ്രധാന റൂട്ടായ ചാന്നാനിക്കാട് റോഡ് മോശമായിട്ട് നാളുകൾ ഏറെ. മഴ കനത്തതോടെ റോഡിലടോയുള്ള യാത്ര വളരെ ബുദ്ധിമുട്ടിലായി. കണ്ടില്ലെന്ന് നടിക്കുന്ന പഞ്ചായത്ത് അധികൃതർക്കെതിരെ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ച് വീട്ടമ്മ.
മുൻപ് കുഴി ആയിരുന്ന റോഡിൽ മഴ പെയ്തതോടെ വെള്ളം കെട്ടി കിടക്കുന്നത് പതിവായി. ദിനംപ്രതി സ്കൂൾ വിദ്യാർത്ഥികളും, മുതിർന്നവരും,സ്ത്രീകളും ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ഇതുവഴി കടന്നു പോകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡ് ശരിയാക്കാൻ എന്ന പേരിൽ എത്തിയ പഞ്ചായത്ത് അധികൃതർ പൊട്ടിപൊളിഞ്ഞ് കിടക്കുന്ന കുഴികളിലെല്ലാം പൊടിമണ്ണ് കൊണ്ട് നിറച്ചു. ഇതിനു പിന്നാലെയുണ്ടായ മഴയിൽ റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമായി. കുഴിയടച്ച പൊടിമണ്ണ് മഴയിൽ നനഞ്ഞ് റോഡ് മുഴുവൻ ചെളികുണ്ടമായി അപകടസാധ്യത വർധിപ്പിച്ചു. ടൂവീലർ യാത്രക്കാർ ഏറെ പണിപ്പെട്ടാണ് ഇതുവഴി കടന്നു പോകുന്നത്.
റോഡിന് സമീപത്തുള്ള വീട്ടമ്മയാണ് വാഴ വെച്ച് പ്രതിക്ഷേധം അറിയിച്ചു. തൊട്ടടുത്ത് സ്കൂളുകൾ ഉള്ളതു കൊണ്ട് കുട്ടികൾ ഭൂരിഭാഗവും ഈ വഴിക്കാണ് വരുന്നത്. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ 2 കുട്ടികൾ ചെളിയിൽ തെന്നിവീണത് വിളിച്ച് അറിയിച്ചിട്ട് പോലും ഒരു മറുപടിയും അധികൃതർ ൽ നിന്നും ലഭിച്ചിട്ടില്ല.