മുൻപ് ചെവി കൊത്തിപ്പറിച്ചു: ഇപ്പോഴിതാ കൊത്തിക്കൊത്തി കണ്ണിൽ കയറി കൊത്തി: വീട്ടമ്മയുടെ കണ്ണിൽ കൊത്തി പരുന്ത് : കുമരകത്ത് ഒരു പരുന്തിന്റെ ആക്രമണത്തിൽ വലഞ്ഞ് നാട്ടുകാർ: കണ്ണിന് പരിക്കേറ്റ വീട്ടമ്മയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Spread the love

കുമരകം: ഒരു പരുന്തിന്റെ ആക്രമണത്തിൽ വലഞ്ഞ് കുമരകത്തെ നാട്ടുകാർ. മുൻപ് ഒരാളുടെ ചെവി കൊത്തിപ്പറിച്ചു. ഇപ്പോഴിതാ കൊത്തിക്കൊത്തി കണ്ണിൽ വരെയായി.

video
play-sharp-fill

വഴിയിൽ കൂടി നടന്നു പോയ വീട്ടമ്മയെ പരുന്ത് കൊത്തി പരിക്കേല്പിച്ചു. വീട്ടമ്മയുടെ കണ്ണിലാണ് പരുന്ത് കൊത്തിയത്.ആപ്പീത്ര ഭാഗത്ത് കളത്തിപ്പറമ്പിൽ റ്റി. പി. ഓമന (77) യുടെ കണ്ണിലാണ് അയൽവാസി വളർത്തിക്കൊണ്ടിരുന്ന പരുന്തിന്റെ ആക്രമണമുണ്ടായത്.

വീട്ടുകാർ കുമരകത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടിയെങ്കിലും വിദഗ്ധ പരിശോധനയും ചികിത്സയും അനിവാര്യമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളുകൾക്ക് മുമ്പ് ഈ പരുന്ത് മറ്റൊരു സ്ത്രീയുടെ ചെവി കൊത്തി പറിച്ചിരുന്നു. മറ്റു പലരുടെ നേരേയും ഈ പരുന്തിന്റെ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് പരാതിയുണ്ട്. പരുന്തിന് തീറ്റ നൽകുന്നതാണ് പരുന്ത് പ്രദേശം വിട്ടു പോകാത്തതെന്നാണ് ഓമനയുടെ വീട്ടുകാർ പറയുന്നത്.

അധികാരികൾ ഇടപെട്ട് ഈ പരുന്തിന്റെ ആക്രമണം ഇല്ലാതാക്കാൻ നടപടികൾ സ്വീകരിക്കണം. ഓമനയെ ഇപ്പോൾ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി