
പാലാ : പരുമലക്കുന്ന് കോളനിയ്ക്ക് സമീപം തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.
തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി റോഡും പരിസവും വൃത്തിയാക്കി ശേഖരിച്ച മാലിന്യത്തിന് തീയിട്ടത് ആളിപ്പടര്‍ന്നതാണ് തീപിടിത്തത്തിന് കാരണമായത്.
കാറ്റില്‍ പടര്‍ന്ന തീ സമീപത്തെ കാപ്പില്‍ സിറിലിന്റെ പുരയിടത്തിലേയ്ക്ക് പടരുകയായിരുന്നു.തീ നിയന്ത്രണാധീതമായതോടെ പ്രദേശവാസികള്‍ ഫയര്‍ഫോഴ്‌സില്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. കൃഷിയില്ലാതെ വള്ളിപ്പയര്‍ പടര്‍ന്നുകിടക്കുന്ന പുരയിടമാണിത്.
തീ പിടുത്തത്തിൽ നാശനഷ്ടങ്ങളില്ല. വേനല്‍ച്ചൂട് ശക്തമാകുന്നതോടെ ആളുകള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ നിര്‍ദേശിച്ചു.
ഉച്ചസമയങ്ങളില്‍ തീയിടുന്നത് ഒഴിവാക്കണമെന്നും, ബക്കറ്റില്‍ വെള്ളം കരുതിവേണം തീയിടേണ്ടതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.



