രക്തധമനികളിൽ വായു കടക്കുന്നതോടെ ഉണ്ടാകുന്ന ‘എയർ എംബോളിസം’ ഹൃദയാഘാതം ഉണ്ടാക്കും; പോസ്റ്റ്മോർട്ടത്തിലും തെളിയില്ല; യുവതിയെ അപായപ്പെടുത്തി ഭർത്താവിനെ സ്വന്തമാക്കാൻ ശ്രമിച്ചത് യുവതിയുടെ ഭർത്താവിന്റെ കാമുകി; പരുമലയിൽ പ്രസവിച്ച് കിടക്കുന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത് കൃത്യമായ ആസൂത്രണത്തിൽ; കൂടുതൽ വിവരങ്ങൾ പുറത്ത് !

Spread the love

സ്വന്തം ലേഖകൻ

തിരുവല്ല: പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ പ്രസവിച്ചുകിടന്ന യുവതിയെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നതിന് പിന്നിൽ വ്യക്തമായ ആസൂത്രണം. കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്‌നേഹ (24)യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രസവിച്ചു കിടന്ന യുവതിയുടെ ഭർത്താവിന്റെ സുഹൃത്തായ പുല്ലുകുളങ്ങര സ്വദേശി അനുഷ (25) യെ ആണ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. അനുഷയ്‌ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു.

നേഴ്സിന്റെ വേഷംധരിച്ച് ആശുപത്രിയിൽ പ്രവേശിച്ച അനുഷ ഒഴിഞ്ഞ സിറിഞ്ചിലൂടെ യുവതിയുടെ ഞരമ്പിൽ വായു കുത്തിവെച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. ആശുപത്രി അടക്കം നേരത്തെ നിരീക്ഷിച്ച് വ്യക്തമായ ആസൂത്രണത്തിലായിരുന്നു അനുഷ എത്തിയത്. ഭാഗ്യം കൊണ്ട് മാത്രമാണ് യുവതി രക്ഷപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിക്ക് ഹൃദയാഘാതമുണ്ടായെങ്കിലും ഇപ്പോൾ അപകടനില തരണംചെയ്തതായാണ് വിവരം. യുവതി കിടന്നിരുന്ന മുറിയിൽനിന്ന് പ്രതി ഇറങ്ങിപ്പോകുന്നത് കണ്ട ജീവനക്കാർക്ക് സംശയം തോന്നിയതാണ് നിർണ്ണായകമായത്. തുടർന്ന് ഇവരെ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് പുളിങ്കീഴ് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു. യുവതിയെ ഇല്ലാതാക്കാനാണ് ഇവർ കൊലപാതകത്തിന് ശ്രമിച്ചത്.

രക്തധമനികളിൽ വായു കടക്കുന്നതോടെ ഉണ്ടാകുന്ന ‘എയർ എംബോളിസം’ എന്ന അവസ്ഥ മൂലം ഹൃദയാഘാതം സംഭവിക്കാൻ ഇടയുണ്ട്. ഇതു മനസ്സിലാക്കിയാണ് ഫാർമസിസ്റ്റ് കുടിയായ യുവതി പദ്ധതി തയ്യാറാക്കിയത്. ഇവരുടെ കൈയിൽനിന്ന് സിറിഞ്ചും പിടികൂടിയിട്ടുണ്ട്. കേരളത്തിൽ കേട്ടു കേൾവി ഇല്ലാത്ത കൊലപാതക ശ്രമമായിരുന്നു പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ നടന്നത്. പോസ്റ്റ് മോർട്ടത്തിൽ പോലും കൊലപാതകം തെളിയാനാവില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.

സ്‌നേഹയുടെ ഭർത്താവ് അരുണിന്റെ പെൺസുഹൃത്താണ് അനുഷ. പ്രസവത്തിന് ശേഷം വിശ്രമിക്കുന്ന സ്നേഹയെ അപായപ്പെടുത്തി ഭർത്താവായ അരുണിനെ സ്വന്തമാക്കുക എന്നതായിരുന്നു അനുഷയുടെ ലക്ഷ്യം എന്നാണ് വിവരം. ഇക്കാര്യം അനുഷ പൊലീസിനോട് സമ്മതിച്ചുവെന്നാണ് സൂചന. അരുണും അനുഷയും കോളേജ് കാലഘട്ടം മുതൽ അടുപ്പത്തിലായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

പ്രസവ ശേഷം ഡിസ്ചാർജായ പെൺകുട്ടിയും അമ്മയും റൂമിൽ വിശ്രമിക്കുന്നതിനിടയിലായിരുന്നു അനുഷ നഴ്സിന്റെ വേഷത്തിലാണ് കുത്തിവെയ്‌പ്പിനായി എത്തുന്നത്. എന്നാൽ തുടക്കത്തിൽ തന്നെ വിഷയം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്താകുന്നത്. 120 മില്ലി ലിറ്ററിന്റെ സിറിഞ്ചാണ് കൊല നടത്താൻ ഉപയോഗിച്ചത്. രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്ന പ്രക്രിയയാണ് എയർ എംബോളിസം.