
ഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ഏഴ് പാർട്ടികളടക്കം രാജ്യത്ത് അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ.
തിരഞ്ഞെടുപ്പു സംവിധാനത്തിന്റെ ശുദ്ധീകരണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. 2019 മുതല്‍ കഴിഞ്ഞ ആറു വർഷമായി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാർട്ടികളുടെ രജിസ്ട്രേഷനാണ് കമ്മിഷൻ കൂട്ടത്തോടെ റദ്ദാക്കിയത്.
ഉത്തർപ്രദേശില്‍ മാത്രം 115 പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും സമാനമായ നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തില്‍ നിന്ന് ദേശീയ പ്രജ സോഷ്യലിസ്റ്റ് പാർട്ടി, നാഷണല്‍ ഡെമോക്രാറ്റിക് പാർട്ടി (സെക്കുലർ), നേതാജി ആദർശ് പാർട്ടി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള (ബോള്‍ഷെവിക്), സെക്കുലർ റിപ്പബ്ലിക്കൻ ഡെമോക്രാറ്റിക് പാർട്ടി, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി തുടങ്ങിയ പാർട്ടികളുടെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. ഒഴിവാക്കിയ പാർട്ടികളുടെ ഓഫീസ് നിലവില്‍ എവിടെയും പ്രവർത്തിക്കുന്നില്ലെന്നും ഇത് സബന്ധിച്ച ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.