സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം; പതാകയുയര്‍ത്തി എസ് രാമചന്ദ്രന്‍പിള്ള

Spread the love

സ്വന്തം ലേഖകൻ
കണ്ണൂര്‍: സിപിഎം 23ാം പാർട്ടി കോൺഗ്രസിന് കൊടിയുയര്‍ന്നു. പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള പതാകയുയര്‍ത്തി.

video
play-sharp-fill

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. 812 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുക.

ഏറ്റവും അധികം പ്രതിനിധികള്‍ കേരളത്തില്‍ നിന്നാണുള്ളത്. 175 പേരാണ് പങ്കെടുക്കുന്നത്. ബംഗാളില്‍ നിന്ന് 160 പ്രതിനിധികളും ത്രിപുരയില്‍ നിന്ന് 40 പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. കരട് രാഷ്ട്രീയ പ്രമേയം ഇന്ന് വൈകിട്ട് നാലിന് അവതരിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിലക്കുണ്ടായിട്ടും പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ വി തോമസിന്റ പേര് സംഘടക സമിതി ഉള്‍പെടുത്തിയതും ശ്രദ്ധേയം. സി പി ഐ എം കോട്ടയായ കണ്ണൂരില്‍ ആദ്യമായെത്തുന്ന പാര്‍ട്ടി കോണ്‍ഗ്രസിനെ ഉജ്വല സ്മരണയ്ക്കാനുള്ള കണ്ണൂര്‍ സഖാക്കളുടെ അവേശം സംഘാടനത്തില്‍ പ്രകടം.

മതേതര ജനാധിപത്യ ബദലിലെ കോണ്‍ഗ്രസ് പ്രതിനിധ്യം സംബന്ധിച്ച പാര്‍ട്ടി നിലപാട് സമ്മേളനത്തില്‍ ഏറെ ശ്രദ്ധേയം.