
മെഡിക്കൽ കോളേജിലെ പാർട്ട് ടൈം ജീവനക്കാർക്ക് വിശ്രമമുറി അനുവദിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ 28-ഓളം പാർട്ട് ടൈം സ്വീപ്പർ ജീവനക്കാർക്ക് ഒരു വിശ്രമമുറി ആവശ്യമാണെന്നു കണ്ട് എൻജിഒ യൂണിയൻ അടിയന്തിര പ്രാധാന്യത്തോടെ അധികാരികളുമായി ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ വിശ്രമ മുറി അനുവദിച്ചു നല്കി.
വിശ്രമമുറിയുടെ ഉദ്ഘാടനം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ നിർവഹിച്ചു. ചടങ്ങിൽ ആർഎംഒ ഡോ. രഞ്ജിൻ ആർ പി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രാജേഷ് പി എസ്, എആർഎംഒ ഡോ. ലിജോ കെ മാത്യു, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ, ജില്ലാ സെക്രട്ടറി ഉദയൻ വി കെ, ഏരിയ സെക്രട്ടറി ജീമോൻ കെ ആർ, ബിലാൽ കെ റാം, എഥേൽ എം, സുമ കെ എസ്, രാജേഷ് എ ബി തുടങ്ങിയവർ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0