തൃണമൂൽ കോൺഗ്രസ് നേതാവ് പാര്‍ത്ഥ ചാറ്റര്‍ജിയുടെ വസതിയില്‍ ഇഡി റെയ്ഡ്; നടപടി അധ്യാപക നിയമന അഴിമതിയിൽ

Spread the love

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഇഡി റെയ്ഡ്. പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെതിരായ ഇഡി നീക്കം. ടിഎംസി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ കേസാണ് അധ്യാപക നിയമന അഴിമതി. നേരത്തെ നിരവധി ടിഎംസി നേതാക്കള്‍ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. പാര്‍ത്ഥ ചാറ്റര്‍ജിയും കേസിലെ പ്രതിയാണ്. കളളപ്പണം വെളുപ്പിക്കല്‍ അടക്കമുളള കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടിലെ റെയ്ഡ്. ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് ടിഎംസിയുടെ ആരോപണം.

video
play-sharp-fill

നേരത്തെ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നേരത്തെ മൂന്ന് തവണ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അതിന് മറുപടി നല്‍കാനോ ഹാജരാകാനോ പാര്‍ത്ഥ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് റെയ്ഡ് നടത്തിയത് എന്നാണ് ഇഡിയുടെ വാദം. എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടുകയാണെന്നും ഇത് പശ്ചിമബംഗാളിനെതിരായ ആക്രമണമാണ് എന്നുമാണ് ടിഎംസി നേതാക്കളുടെ ആരോപണം.