പേന ഉപയോഗിച്ച് വിസിലടിക്കാൻ ശ്രമിക്കുന്നതിനിടെ പേനയുടെ അഗ്രഭാഗം വിഴുങ്ങി; ശ്വാസ തടസത്തെ തുടർന്ന് ആസ്മ എന്നു കരുതി ചികിത്സ; ആലുവ സ്വദേശിയുടെ ശ്വാസകോശത്തിൽ നിന്ന് പേനയുടെ അഗ്രഭാഗം പുറത്തെടുത്തത് 19 വർഷത്തിന് ശേഷം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ അബദ്ധത്തിൽ പേനയുടെ നിബ്ബിനോടു ചേർന്നുള്ള അഗ്രഭാഗം വിഴുങ്ങി.

ഇത് ശ്വാസ കോശത്തിൽ നിന്ന് പുറത്തെടുത്തത് 18 വർഷത്തിനു ശേഷം. സംഭവം കഥയൊന്നും അല്ല, സത്യം ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലുവ പൊയ്ക്കാട്ടുശ്ശേരി സ്വദേശിയായ സൂരജിന്റെ (32) ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന പേനയുടെ ഭാഗമാണ് കൊച്ചി അമൃത ആശുപത്രിയിൽ വെച്ച് ഡോക്ടർമാരുടെ സംഘം ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തത്.

പേന ഉപയോഗിച്ച് വിസിലടിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. അന്നുതന്നെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ച് എക്സ്‌റേ പരിശോധന നടത്തിയെങ്കിലും ശ്വാസകോശത്തിൽ ഒന്നും കണ്ടെത്താനായില്ല.

പേനയുടെ ഭാഗം വയറിലൂടെ പുറത്തേക്ക് പോയിരിക്കാമെന്ന നിഗമനത്തിലായിരുന്നു സൂരജും മാതാപിതാക്കളും.

എന്നാൽ നാളുകൾക്കു ശേഷം സൂരജിന് വിട്ടുമാറാത്ത ചുമയും ശ്വാസംമുട്ടലും കഫക്കെട്ടുമെല്ലാം അനുഭവപ്പെട്ടു തുടങ്ങി.

ഇത് ആസ്ത്മയാണെന്നു കരുതി സമീപത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. 18 വർഷത്തോളമായി ആസ്ത്മയ്ക്കുള്ള മരുന്നുകൾ കഴിച്ചു വരികയായിരുന്നു.

കഴിഞ്ഞ ഡിസംബറിൽ കോവിഡ് ബാധിച്ച സൂരജ് രോഗമുക്തി നേടിയ ശേഷം അപ്പോളോ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തിൽ എന്തോ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.

തുടർന്ന് വിദഗ്ദ്ധ പരിശോധനക്കായ് അമൃത ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. അവിടെ നിന്ന് റിജിഡ് ബ്രോങ്കോസ്കോപിയിലൂടെ പേനയുടെ ഭാഗം പുറത്തെടുക്കുകയായിരുന്നു.