video
play-sharp-fill
കുറ്റവാളിയെ രക്ഷപെടുത്താൻ ശ്രമിച്ച തത്തയെ പോലീസ് അറസ്റ്റ് ചെയ്തു

കുറ്റവാളിയെ രക്ഷപെടുത്താൻ ശ്രമിച്ച തത്തയെ പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തംലേഖകൻ

കോട്ടയം : ക​ള്ള​ക്ക​ട​ത്തു​ക്കാ​ര​നാ​യ ഉ​ട​മ​യെ ര​ക്ഷ​പെ​​ടുത്താൻ ശ്ര​മി​ച്ച ത​ത്ത​യെ പോ​ലീ​സ് പി​ടി​കൂ​ടി. ബ്ര​സീ​ലി​ലെ വി​ല്ല ഇ​മാ ഡൂ​ൾ​സ് എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ കു​റ്റ​വാ​ളി​ക​ൾ ആ​ണെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യി​രു​ന്നു.
എന്നാൽ പോലീസിനെ കണ്ട ഉടൻ മമ്മാ പോലീസ്..​മ​മ്മാ പോ​ലീ​സ് എ​ന്ന് ത​ത്ത വി​ളി​ച്ചു പ​റ​ഞ്ഞു. ത​ത്ത​യു​ടെ ശ​ബ്ദം കേ​ട്ട് വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഒ​രു സ്ത്രീ​യും പു​രു​ഷ​നും ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ പോ​ലീ​സ് വീ​ട് വ​ള​ഞ്ഞ് ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ കു​റ്റ​വാ​ളി​ക​ളെ ര​ക്ഷ​പെ​ടാ​ൻ സ​ഹാ​യി​ച്ച ത​ത്ത​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ത​ത്ത​യെ​കൊ​ണ്ട് സം​സാ​രി​പ്പി​ക്കു​വാ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​​ച്ചുവെ​ങ്കി​ലും ത​ത്ത സം​സാ​രി​ച്ചി​ല്ല.
പിടികൂടിയ കുറ്റവാളികളിൽ നിന്നും ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും പ​ണ​വും പോ​ലീ​സ് ക​ണ്ടെ​ത്തി. ത​ത്ത​യെ ഒ​രു മൃ​ഗ​ശാ​ല​യി​ലാ​ണ് പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്