കെണിവെച്ച്‌ പിടികൂടി തത്തയെ കൂട്ടിലടച്ചു വളര്‍ത്തി; വീട്ടുടമസ്ഥനെതിരെ കേസെടുത്ത് വനംവകുപ്പ്

Spread the love

കോഴിക്കോട്: നരിക്കുനി ഭാഗത്തുള്ള വയലില്‍ നിന്ന് കെണിവെച്ച്‌ പിടികൂടി തത്തയെ വളർത്തിയതിന് വീട്ടുടമസ്ഥനെതിരെ വനംവകുപ്പ് കേസെടുത്തു.

നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കില്‍ എന്ന വീട്ടില്‍ നിന്നാണ് കൂട്ടിലടച്ചു വളർത്തുകയായിരുന്നു തത്തയെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും കസ്റ്റഡിയിലെടുത്തത്.

റേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീറിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ കൂടാതെ സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ കെ.കെ. സജീവ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ നിധിൻ കെ.എസ്., നീതു എസ്. തങ്കച്ചൻ, ഡ്രൈവർ സതീഷ് കുമാർ എന്നിവരാണ് തത്തയെ കൂട് സഹിതം കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group