
കൊലപാതക കേസിൽ പരാേളിന് ഇറങ്ങിയ പ്രതിയുടെ വീട്ടിൽ പൊലീസ് റെയ്ഡ്; ലൈസൻസ് ഇല്ലാതെ കള്ളത്തോക്ക് കണ്ടെടുത്തു; വനത്തിലേക്ക് ഒളിവിൽ പോയ പ്രതിയെ മൂന്നാറിൽ നിന്ന് പൊലീസ് പിടികൂടി
സ്വന്തം ലേഖകൻ
മുണ്ടക്കയം: ലൈസൻസ് ഇല്ലാതെ കള്ളത്തോക്ക് വീട്ടിൽ സൂക്ഷിച്ച കേസിൽ ഒളിവിൽ പോയ പരോൾ പ്രതി പൊലീസ് പിടിയിൽ. മൂന്നാറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കോരുത്തോട് ഇളംപുരയിടത്തിൽ സുരേഷിനെ (46)യാണ് സി.ഐ.നേതൃത്വത്തിൽ മൂന്നാറിൽ നിന്ന് പിടികൂടിയത്.
ജൂലായ് ഒന്നിന് നടത്തിയ റെയ്ഡിലാണ് സുരേഷിന്റെ വീട്ടിൽ നിന്ന് ലൈസൻസില്ലാത്ത നിറതോക്ക് പിടികൂടിയത്. ഇതോടെ സുരേഷ് വനത്തിലേക്ക് ഓടി രക്ഷപെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു അന്ന് റെയ്ഡ് നടത്തിയത്. സുഹൃത്തിനെ കൊലപെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിൽ പരോളിലിറങ്ങിയയാളാണ് സുരേഷ്.
ഡിവൈ.എസ്.പി. സജിമോനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു സി.ഐ. ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ മൂന്നാർ ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ ടി.ജി മനോജ് കുമാർ, സിപിഒമാരായ ജോബ്, ജോഷി, റോബിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.