
ആലപ്പുഴ: പരോളിലിറങ്ങിയ പ്രതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. ആലപ്പുഴ ഭരണിക്കാവ് സ്വദേശി പ്രിൻസ് (55) ആണ് മരിച്ചത്. ജയിലിൽ നിന്ന് പരോളിൽ ഇറങ്ങിയ പ്രതിയെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
2002ൽ വളിക്കുന്നം കാമ്പിശേരിയിൽ യുവതിയെ കുത്തികൊന്ന കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു.
ഈ മാസം എട്ടിനാണ് പ്രിൻസ് പരോളിലിറങ്ങിയത്. ജനുവരി 25ന് തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഹാജരാകേണ്ടതായിരുന്നു. പരോൾ കാലാവധി അവസാനിച്ചിട്ടും ജയിലിൽ എത്താത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


