പരിക്കേറ്റ കുരങ്ങ് സ്വയം ആശുപത്രിയിലെത്തി ചികിത്സ തേടി: കൗതുകകരമായ സംഭവം നടന്നത് നമ്മുടെ നാട്ടിൽ തന്നെയാണ്.

Spread the love

ബംഗളൂരു: കുരങ്ങ് സ്വയം മൃഗാശുപത്രിയില്‍ എത്തി ചികിത്സ നേടി മടങ്ങിയെന്ന കൗതുകകരമായ വാർത്തയാണ് കർണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ മൃഗാശുപത്രിയില്‍ നിന്നുള്ളത്.
സംഭവത്തിന്‍റെ ദൃശ്യങ്ങളും വൈറലാണ്.

ഇല്‍ക്കല്‍ താലൂക്കില്‍ ഗുഡൂരിലെ എസ്‌.സി വെറ്ററിനറി ആശുപത്രിയിലാണ് അസാധാരണ സംഭവം. മൃഗാശുപത്രിക്കുള്ളില്‍ അപ്രതീക്ഷിതമായി കുരങ്ങ് എത്തുകയായിരുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കുരങ്ങിനടുത്ത് എത്തിയപ്പോള്‍ കുരങ്ങ് വേദനയുള്ള പിൻഭാഗം കാണിച്ചുകൊടുത്തു.
കുരങ്ങിന്‍റെ ഗുദഭാഗത്തിന് പരിക്കേറ്റിരുന്നെന്നും കുരങ്ങ് ഇത് ആംഗ്യം കാണിച്ചതായും വെറ്ററിനറി ഇൻസ്പെക്ടർ ഡോ. ജിജി ബില്ലോർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ ഡോക്ടർ ചികിത്സ ആരംഭിച്ചു. ചികിത്സ കഴിഞ്ഞ് അല്‍പം വിശ്രമിച്ച്‌ ശാന്തനായാണ് കുരങ്ങ് ആശുപത്രി വിട്ടുതെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു.
അപകടത്തില്‍ പെടുമ്പോഴോ പരിക്കേല്‍ക്കുമ്പോഴോ വന്യജീവികള്‍ മനുഷ്യന്‍റെ

സഹായം തേടുന്നത് അപൂർവതയല്ലെന്ന് കർണാടക വെറ്ററിനറി സർവകലാശാല റിസർച് ഡയറക്ടർ ബി.വി. ശിവപ്രകാശ് പറഞ്ഞു. എന്നാല്‍, ഒരു കുരങ്ങ് മൃഗാശുപത്രിയില്‍ കടന്ന് ചെന്ന് ഡോക്ടറുടെ അടുത്തെത്തി പരിക്കേറ്റ ഭാഗം

കാണിക്കുന്നത് കൗതുകകരമാണ്. വന്യമൃഗങ്ങള്‍ സ്വായത്തമാക്കുന്ന ബുദ്ധിശക്തിയുടെ ഉദാഹരണമായി ഇത് കാണാമെന്നും അദ്ദേഹം പറഞ്ഞു.