
പരിപ്പ് ശ്രീ മഹാദേവ ക്ഷേത്രോത്സവം: ഏപ്രിൽ 25ന് കൊടിയേറും: 30 – ന് അഞ്ചാം പുറപ്പാട്: മെയ് 2 – ന് ആറാട്ട്: ആറാട്ട് ദിവസം രാത്രി 8.ന് കൊട്ടാരക്കര ശ്രീഭദ്ര അവതരിപ്പിക്കുന്ന നൃത്തനാടകം – നികുംഭില.
പരിപ്പ്: തിരുവിതാംകൂർ ദേവസ്വം ബോർഡ് കോട്ടയം ഗ്രൂപ്പ് പരിപ്പ് സബ് ഗ്രൂപ്പ് മേജർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഏപ്രിൽ 25 വെള്ളിയാഴ്ച കൊടിയേറും.
ഏപ്രിൽ 28, 29, 30, മെയ് 1 തീയതികളിൽ ഉത്സവബലിയും ഏപ്രിൽ 30 ബുധനാഴ്ച അഞ്ചാം പുറപ്പാടും മെയ് 1 വ്യാഴാഴ്ച പള്ളിവേട്ടയും മെയ് 2 വെള്ളിയാഴ്ച ആറാട്ടും നടക്കും.
ഒന്നാം ഉത്സവദിവസമായ ഏപ്രിൽ 25 രാവിലെ നാലിന് പള്ളിയുണർത്തൽ, അഞ്ചിന് നിർമ്മാല്യദർശനം. തുടർന്ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, അഷ്ടാഭിഷേകം, ക്ഷീരധാര, വിശേഷാൽ പൂജകൾ.
ഏഴിന് ഏകാദശ മഹാരുദ്രാഭിഷേകം. വൈകുന്നേരം 5.30ന് കുമാരനല്ലൂർ കണ്ണൻ്റെ നേതൃത്വത്തിൽ 25ൽപരം കലാകാരന്മാർ പങ്കെടുക്കുന്ന ചെണ്ടമേളം. 6.30ന് പ്രദോഷപൂജ, ദീപാരാധന, ദീപക്കാഴ്ച. തുടർന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പിള്ളിമന നാരായണൻ നമ്പൂതിരിപ്പാടിൻ്റെയും ക്ഷേത്രം മേൽശാന്തി പ്രശാന്ത് വയലാറിൻ്റെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് കർമ്മം നടക്കും. തുടർന്ന് ആകാശ വർണ്ണ വിസ്മയം. തിരുവരങ്ങിൽ കൊടിയേറ്റിന് ശേഷം കലാപരിപാടികളുടെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി ഭദ്രദീപം കൊളുത്തി നിർവ്വഹിക്കും.
തുടർന്ന് മാതംഗി സത്യമൂർത്തിയും ശിഷ്യരും അവതരിപ്പിക്കുന്ന സംഗീത പരിപാടി – ശിവാനന്ദലഹരി. 9.30ന് സെമി ക്ലാസിക്കൽ ഡാൻസ്.
രണ്ടാം ഉത്സവദിവസമായ ഏപ്രിൽ 26 ശനിയാഴ്ച ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടക്കും. തിരുവരങ്ങിൽ വൈകുന്നേരം 5.30ന് തിരുവാതിര, 6.45ന് കൈകൊട്ടികളി, 7.45ന് നൃത്തനൃത്യങ്ങൾ, 8.30ന് നൃത്തപരിപാടി – ആനന്ദനടനം. അവതരണം-നാട്യപൂർണ്ണ സ്കൂൾ ഓഫ് ഡാൻസ്, തിരുനക്കര.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാം ഉത്സവം ദിവസമായ ഏപ്രിൽ 27 ഞായറാഴ്ച വിശേഷാൽ പൂജകൾക്ക് ശേഷം, രാവിലെ 8.00ന് ശ്രീബലി. നാദസ്വരം – മഹേഷ് ചെങ്ങളം & ടീം. തവിൽ – യുവകലാപ്രതിഭ ക്ഷേത്രകലാപീഠം കുടമാളൂർ അർജ്ജുൻ, പരിപ്പ് വിജിത്കുമാർ, ഒളശ്ശ ശ്രീജിത് ഭാനു. വൈകുന്നേരം 5.30ന് കാഴ്ചശ്രീബലി, സ്പെഷ്യൽ നാദസ്വരം, ചെണ്ടമേളം. രാത്രി 8.00ന് വിളക്കിനെഴുന്നള്ളിപ്പ്. തിരുവരങ്ങിൽ വൈകുന്നേരം 4.30ന് പഞ്ചസ്വരൂപ ഭജൻസ് നട്ടാശ്ശേരി അവതരിപ്പിക്കുന്ന ഭജൻസ്. 6.45ന് തിരുവാതിര, 7.45ന് നൃത്തനൃത്യങ്ങൾ, 8.00ന് സ്നേഹഭവൻ സ്പെഷൽ സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്താവിഷ്ക്കാരം. 8.30ന് സംഗീതകച്ചേരി, മൃദംഗം അരങ്ങേറ്റം, വോക്കൽ – ചെങ്കോട്ട ഹരിഹര സുബ്രമണ്യ അയ്യർ.
നാലാം ഉത്സവദിവസമായ ഏപ്രിൽ 28 തിങ്കളാഴ്ച രാവിലെ 8.00ന് ശ്രീബലി. സ്പെഷൽ നാദസ്വരം – ശ്രീമതി കലാ ബിജുരാജ്, പത്മദളം മാവേലിക്കര പ്രദീപ്. തവിൽ – യുവകലാ പ്രതിഭമാരായ കിളിരൂർ വിശാഖ്, അയ്മനം രോഹിത്. ഉച്ചയ്ക്ക് 1.00ന് ഉത്സവബലിദർശനം. വൈകുന്നേരം 5.30ന് കാഴ്ചശ്രീബലി. സ്പെഷ്യൽ നാദസ്വരം, ചെണ്ടമേളം. ദീപാരാധന, ദീപക്കാഴ്ച. രാത്രി 8.00ന് വിളക്കിനെഴുന്നള്ളിപ്പ്. തിരുവരങ്ങിൽ രാവിലെ 11.00ന് സ്വസ്തി മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള. വൈകുന്നേരം 4.45ന് കൈകൊട്ടിക്കളി, 6.45ന് കൂടിയാട്ടം. കഥ – ശൂർപ്പണഖാങ്കം. അവതരണം – കൂടിയാട്ടം കലാമണ്ഡലം മേധാവി ഡോ. കനകകുമാറിൻ്റെ നേതൃത്വത്തിൽ ആത്മനിവേദനം കലാസാംസ്കാരിക വേദി കുടമാളൂർ. 8.30ന് പരിപ്പ് ഗുരുവന്ദന സോപാന സമിതിയുടെ ഭക്തിഗാനാമൃതം.
അഞ്ചാം ഉത്സവദിവസമായ ഏപ്രിൽ 29 ചൊവ്വാഴ്ച രാവിലെ 8.00ന് ശ്രീബലി. സ്പെഷ്യൽ നാദസ്വരം, ചെണ്ടമേളം. നാദസ്വരം – നാദലയ ക്ഷേത്രശ്രീ വെച്ചൂർ ആർ. കണ്ണൻ, യുവകലാപ്രതിഭ ടി.വി. പുരം പ്രവീൺ. തവിൽ- ക്ഷേത്രശ്രീ സംഗീതലയവാദ്യ പ്രതിഭ തിടനാട് സന്തോഷ് കുമാർ, ലയ വാദ്യപ്രതിഭ ചെങ്ങളം അനീഷ് കുമാർ. ഉച്ചയ്ക്ക് 1.00ന് ഉത്സവബലിദർശനം, വൈകുന്നേരം 5.30 മുതൽ കാഴ്ചശ്രീബലി. സ്പെഷ്യൽ നാദസ്വരം, ചെണ്ടമേളം. തുടർന്ന് ദീപാരാധന ദീപക്കാഴ്ച. രാത്രി 8.00ന് വിളക്കിനെഴുന്നള്ളിപ്പ്. തിരുവരങ്ങിൽ രാവിലെ 11.00ന് തിരുനക്കര ശ്രീശങ്കര അക്ഷരശ്ലോക സമിതി അവതരിപ്പിക്കുന്ന അക്ഷരശ്ലോക സദസ്സ്. വൈകുന്നേരം 6.00ന് കേളികൊട്ട്. 6.45ന് കുഞ്ഞരിത്താളം – കുരുന്നുകളുടെ കലാവിരുന്ന്. 7.45ന് അഞ്ജു വിജയന്റെ സംഗീതക്കച്ചേരി. 9.00 മുതൽ കഥകളി. കഥ -അംബരീഷചരിതം. അവതരണം നാട്യമണ്ഡലം, കുടമാളൂർ.
അഞ്ചാം പുറപ്പാട് ദിവസമായ ഏപ്രിൽ 30 രാവിലെ 8.00ന് ശ്രീബലി. സ്പെഷ്യൽ നാദസ്വരം, ചെണ്ടമേളം. നാദസ്വരം – നാദസ്വരവിദ്വാൻ ക്ഷേത്രശ്രീ പരിപ്പ് വിനോദ് കുമാർ, യുവകലാപ്രതിഭ കിളിരൂർ അഖിൽ. തവിൽ – കാഞ്ചി കാമകോടിപീഠം ആസ്ഥാന വിദ്വാൻ സേലം വേണുഗോപാൽ, ഇളംതെൻട്രൽ തിടനാട് അനു വേണുഗോപാൽ. ഉച്ചയ്ക്ക് ഒരുമണിക്ക് ഉത്സവബലിദർശനം, വൈകുന…