play-sharp-fill
ഭാരതം വളരുമ്പോൾ ലോകം വളരുന്നു..! കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടു ;  വികസന യാത്രയിലെ അനശ്വര മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി

ഭാരതം വളരുമ്പോൾ ലോകം വളരുന്നു..! കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടു ; വികസന യാത്രയിലെ അനശ്വര മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഇന്ത്യയുടെ വികസനയാത്രയിലെ അനശ്വര മുഹൂർത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഒരു മന്ദിരം മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നവും പ്രതീക്ഷയുമാണ്. സ്വാശ്രയ ഇന്ത്യയുടെ സൂര്യോദയത്തിന് ഈ മന്ദിരം സാക്ഷിയാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ആധുനികതയും പാരമ്പര്യവും സഹവർത്തിത്തത്തോടെ സമ്മേളിക്കുന്ന മന്ദിരമാണിത്. പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച മെയ് 28 ചരിത്രത്തിൽ രേഖപ്പെടുത്തും. സ്വാതന്ത്ര്യസമരസേനാനികളുടെ
സ്വപ്ന സാക്ഷാത്കാരത്തിന്റെ അടയാളമാണ്.
അമൃത മഹോത്സവത്തിൽ ജനങ്ങൾക്കുള്ള
ഉപഹാരമാണ് പുതിയ മന്ദിരമെന്നും
പ്രധാനമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകം ബഹുമാനത്തോടെ ഇന്ത്യയെ ഉറ്റുനോക്കുന്നു. ഭാരതത്തിന്റെ യാത്ര ലോകം പ്രതീക്ഷയോടെയാണ് നോക്കുന്നത്. ഭാരതം മുന്നോട്ടു കുതിച്ചാലോ ലോകവും മുന്നോട്ടു കുതിക്കൂ. പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്ക് കുതിക്കുന്നു. രാജ്യം കൂടുതൽ ഉന്നതിയിലേക്ക് നീങ്ങുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പവിത്രമായ ചെങ്കോലിന്റെ മഹത്വം നാം വീണ്ടെടുത്തു. ചോള സാമ്രാജ്യത്വത്തിൽ ചെങ്കോൽ കർത്തവ്യനിർവഹണത്തിന്റെ പ്രതീകമാണ്. ചെങ്കോൽ പാർലമെന്റിൽ സ്ഥാപിച്ചു. പാർലമെന്റ് നടപടികൾക്ക് ചെങ്കോൽ സാക്ഷിയാകും. ചെങ്കോൽ പാർലമെന്റ് നടപടികൾക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെയും സന്ദേശം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് വായിച്ചു. ഈ നിമിഷം സുവർണലിപികളാൽ എഴുതപ്പെടുമെന്ന് രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. പുതിയ മന്ദിരം അടിമത്തമില്ലാത്ത മനസ്സിന്റെ അടയാളപ്പെടുത്തലെന്ന് ഉപരാഷ്ട്രപതി സന്ദേശത്തിൽ അറിയിച്ചു. സമ്മേളനത്തിൽ പാർലമെന്റിനെക്കുറിച്ചുള്ള വിഡിയോ പ്രദർശിപ്പിച്ചു.സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളെ അടയാളപ്പെടുത്തിയുള്ള 75 രൂപ നാണയ സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

Tags :