പാർലമെന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങി യൂത്ത് ഫ്രണ്ട് എം; തിരഞ്ഞെടുപ്പ് സേനാംഗങ്ങളെ സജ്ജരാക്കാൻ തയ്യാറെടുപ്പുമായി യൂത്ത് ഫ്രണ്ട് എം സംസ്ഥാന നേതൃയോഗം പാലായിൽ ചേർന്നു
സ്വന്തം ലേഖകൻ
പാലാ: പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരഞ്ഞെടുപ്പ് പ്രവർത്തന രംഗത്ത് സജീവമായി രംഗത്തിറങ്ങുന്നതിനായി യൂത്ത് ഫ്രണ്ട് എം തിരഞ്ഞെടുപ്പ് സേനാംഗങ്ങളെ സജ്ജരാക്കുന്നു. ഓരോ നിയമസഭാ നിയോജക മണ്ഡലങ്ങളിലും പ്രവർത്തിക്കാൻ സജ്ജരായ മുഴുവൻ സമയ യൂത്ത്ഫ്രണ്ട് എം പ്രവർത്തകരെയാണ് തിരഞ്ഞെടുക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി യൂത്ത് ഫ്രണ്ട് എം സംസ്ഥാന നേതൃയോഗം പാലായിൽ ചേർന്നു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ യൂത്ത് ഫ്രണ്ട് എം സ്വീകരിക്കേണ്ട നയപരിപാടികളും, തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്തു. ഇത് കൂടാതെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി ഓരോ നിയോജക മണ്ഡലത്തിലും കണ്ടെത്തിയ തിരഞ്ഞെടുപ്പ് സേനാംഗങ്ങളുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു . പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഇപ്പോൾ തന്നെ യൂത്ത് ഫ്രണ്ട് എം ആരംഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് കൂടുതൽ സജീവമാക്കുന്നതിനായാണ് ഇപ്പോൾ യൂത്ത് ഫ്രണ്ട് എം തിരഞ്ഞെടുപ്പ് സേനാംഗങ്ങളെ നിയോഗിക്കുന്നത്.യോഗം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ യോഗം ഉദ്‌ഘാടനം ചെയ്തു.സംസ്ഥാന സ്റ്റീയറിങ് കമ്മറ്റിയാങ്ങം സാജൻ തൊടുക ,ഷെയ്ഖ് അബ്ദുള്ള ,അനൂപ് ജോൺ ,എൽബി കുഞ്ചറക്കാട്ട് ,ബിട്ടു വൃന്ദാവൻ ,മനു ആന്റണി ,സുനിൽ പയ്യപ്പള്ളി,ചാർലി ഐസക് ,മിഥുലാജ് മുഹമ്മദ് ,ഡിനു കിങ്ങണം ചിറ ,റോണി വലിയപറമ്പിൽ ,സിജോ പ്ലാത്തോട്ടം ,ടോബി തൈപ്പറമ്പിൽ ,സച്ചിൻ കളരിക്കൽ .അജേഷ് കുമാർ ,ഷിജോ ഗോപാലൻ ,തോമസുകുട്ടി വരിക്കയിൽ,അവിരാച്ചൻ ചൊവ്വാറ്റുകുന്നേൽ എന്നിവർ പ്രസംഗിച്ചു